ഡല്‍ഹിയില്‍ പിടിയിലായ ഐ.എസ് ഭീകരന്റെ വീട്ടില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു; ചാവേര്‍ ആക്രമണം നടത്തുന്നതിന് വേണ്ടി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളാണെന്ന് റിപ്പോർട്ട്

ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഐ.എസ് ഭീകരന്റെ വീട്ടില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഡല്‍ഹി പോലീസ് നടത്തിയ പരിശോധനയില്‍ സ്‌ഫോടക ബെല്‍റ്റുകള്‍, സ്‌ഫോടക വസ്തുക്കള്‍ നിറച്ച ജാക്കറ്റ്, സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോക്‌സുകള്‍ എന്നിവയും പിടിച്ചെടുത്തു. ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണം നടത്തുന്നതിന് വേണ്ടി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളാണ് ഇവയെന്നാണ് സൂചന.
നാല് വ്യത്യസ്ത കവറുകളില്‍ നിന്ന് പുറത്തെടുത്ത സ്‌ഫോടക വസ്തുക്കള്‍ ഏകദേശം 9 കിലോഗ്രാം തൂക്കം മുണ്ടാകുമെന്നാണ് അനുമാനം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് വയറുകള്‍ ഘടിപ്പിച്ച മൂന്ന് സിലിണ്ടറിക്കല്‍ മെറ്റല്‍ ബോക്‌സുകളും സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ബോള്‍ ബിയറിംഗുകള്‍ പേസറ്റ് ചെയ്തിരിക്കുന്ന രണ്ട് സിലിണ്ടറിക്കല്‍ മെറ്റല്‍ ബോക്‌സുകളും പിടിച്ചെടുത്തു. ഒരു ഐ.എസ് പതാക, മുപ്പതോളം ബോള്‍ ബിയറിംഗുകള്‍, മൂന്ന് ലിഥിയം ബാറ്ററികള്‍, ഒരു ആംപിയര്‍ മീറ്റര്‍, രണ്ട് ബ്ലേഡുകള്‍, ഒരു വയര്‍ കട്ടര്‍, രണ്ട് മൊബൈല്‍ ചാര്‍ജറുകള്‍, ഇലക്‌ട്രിക് വയറുകള്‍ ഘടിപ്പിച്ച ഒരു അലാം വാച്ച് തുടങ്ങിയ വസ്തുക്കളും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.
ഐ.എസ് ബന്ധം സംശയിക്കപ്പെടുന്ന മുഷ്താകീം എന്നയാളെ വെള്ളിയാഴ്ച ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഷ്താകീം എന്ന അബു യൂസഫ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് രാജ്യതലസഥാനത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെങ്കിലും വിജയിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha























