ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ബറ്റാലിയന്റെ വൈദ്യുതി ബില്‍ 1.5 കോടി രൂപ

ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ബറ്റാലിയന്റെ വൈദ്യുതി ബില്‍ 1.5 കോടി രൂപ. ജൂലൈ മാസത്തിലെ ബില്ലിലാണ് 1.5 കോടി രൂപ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 181 ബറ്റാലിയന്‍ സി.ആര്‍.പി.എഫ് എന്ന പേരിലാണ് ബില്ല് വന്നത്. കശ്മീര്‍ വൈദ്യുതി മന്ത്രാലയമാണ് ബില്ല് അടിച്ചിരിക്കുന്നത്.
‘ബില്‍ തെറ്റായി വന്നതാകാനാണ് സാധ്യത. വിശദീകരണത്തിനായി വൈദ്യുതി വകുപ്പില്‍ ബന്ധപ്പെട്ടെങ്കിലും വാരാന്ത്യമായതിനാല്‍ അവര്‍ അടച്ചിരിക്കുകയാണെന്ന അറിയിപ്പാണ് ലഭിച്ചത്’ – സി.ആര്‍.പി.എഫ് എ.ഡി.ജി സുല്‍ഫിക്കര്‍ ഹസന്‍ പറഞ്ഞു.
1500 രൂപ ഫിക്സഡ് ചാര്‍ജായി 50 കിലോവാട്ട് വൈദ്യുതിയാണ് ബറ്റാലിയന് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 27നുമുമ്ബ് ബില്‍ അടക്കണമെന്ന നിര്‍ദേശവും ബില്ലില്‍ നല്‍കിയിട്ടുണ്ട്. വൈദ്യുതിബോര്‍ഡുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുമെന്ന് സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























