ഒരു ശക്തിക്കും രക്ഷിക്കാനാവില്ല, കോണ്‍ഗ്രസ് പൂര്‍ണമായും മുങ്ങിപ്പോകും; വിമര്‍ശനവുമായി ബി.ജെ.പി

കോൺഗ്രസ്സിൽ പ്രതിസന്ധി ഉടലെടുത്തിരിക്കെ വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍. കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണമായും മുങ്ങിപ്പോകുമെന്നും ലോകത്തെ ഒരു ശക്തിക്കും അതിനെ രക്ഷിക്കാന്‍ ആകില്ലെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഗ്വാളിയോറില്‍ നടന്ന ബി.ജെ.പി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായ ചൗഹാന്‍.
നേരത്തെ കോണ്‍ഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി രാജിവയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടിക്കുള്ളില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് 23 പ്രവര്‍ത്തകസമിതി അംഗങ്ങള്‍ ഒപ്പിട്ട കത്ത് സോണിയ ഗാന്ധിക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ സോണിയ സന്നദ്ധത അറിയിച്ചത്.
https://www.facebook.com/Malayalivartha























