40 കിലോമീറ്ററുകൾ താണ്ടി; 15 മണിക്കൂർ നടന്നു; ഒരു ജീവൻ രക്ഷിക്കാൻ അവർ ചെയ്ത ത്യാഗം വലുത്; ഈ അപൂർവ രക്ഷാദൗത്യത്തിൽ അത്ഭുത്തോടെ രാജ്യം; പരിക്കേറ്റ യുവതിയെ ഐ.ടി.ബി.പി. ജവാന്മാര്‍ മലഞ്ചെരിവിലൂടെ ജീവിതത്തിലേക്ക് എത്തിച്ചു

പരിക്കേറ്റ യുവതിയെ ഐ.ടി.ബി.പി. ജവാന്മാര്‍ മലഞ്ചെരിവിലൂടെ സ്‌ട്രെക്ചറില്‍ താഴെ എത്തിക്കുന്ന ആ കാഴ്ച രാജ്യം നിറക്കണ്ണുകളോടെയാണ് നോക്കി നിന്നത്. ഉത്തരാഖണ്ഡിലെ പിഥോർഗഢിൽ കുന്നിൻമുകളിൽ നിന്നുവീണ് ഇരുകാലുകളുമൊടിഞ്ഞ യുവതിയെയും ചുമന്ന് ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് തികച്ചും സാഹസികമാായ രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു.. സേനാംഗങ്ങൾ നടന്നത് 40 കിലോമീറ്റർ ആഗിരുന്നു. നിറഞ്ഞൊഴുകുന്ന നദികളോടും പാറക്കെട്ടുകൾ മുടക്കിയ വഴികളോടും എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീണേക്കാമായിരുന്ന ചെരിവുകളോടും മല്ലിട്ടായിരുന്നു ആ രക്ഷാ ദൗത്യം.
വാഹനംപോകുന്ന റോഡിലേക്കെത്താൻ 40 കിലോമീറ്ററാണുണ്ടായിരുന്നത്. 15 മണിക്കൂർ കൊണ്ടാണ് ദുർഘടമായ നടവഴികളിലൂടെ സംഘം നടന്നത്. വ്യാഴാഴ്ചയാണ് സ്ത്രീക്ക് പരിക്കേൽക്കുന്നത്. രണ്ടുദിവസമായി ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, കാലാവസ്ഥ മോശമായതിനാൽ അപകടം പിടിച്ച മേഖലയിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചില്ല. യുവതിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായതോടെ വിവരം ഐ.ടി.ബി.പി.യെ അറിയിച്ചു. ഉടൻതന്നെ ഇന്ത്യാ-ചൈന അതിർത്തിയായ മിലാമിൽ വിന്യസിച്ചിരുന്ന ഐ.ടി.ബി.പി.യുടെ 14-ാം ബറ്റാലിയൻ പിഥോർഗഢിലെ ലാപ്സയിലേക്ക് രക്ഷാദൗത്യവുമായി പുറപ്പെട്ടു. പർവതാരോഹണത്തിലൂടെയാണ് 25 ഉദ്യോഗസ്ഥർ സ്ത്രീക്കടുത്തെത്തിയത്. തുടർന്ന് അവരെ സ്ട്രെക്ചറിൽ ചുമന്ന് തെന്നുന്ന ചെരിവുകളും താണ്ടി സുരക്ഷിതസ്ഥാനത്തെത്തിച്ചു. ആശുപത്രിയിലെത്തിച്ച യുവതിയുടെ നില മെച്ചപ്പെട്ടതായി ഐ.ടി.ബി.പി. വൃത്തങ്ങൾ പറഞ്ഞു. അങ്ങനെ ഒരു യുവതിയെ അവർ കഠിന പ്രയത്നത്തിലൂടെ രക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























