കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ബാങ്കിൽ നേരിട്ട് എത്താതെ വെറും ഒരു ഫോൺ കോളിലൂടെ ഉപഭോക്താക്കള്‍ക്ക് പണം പിൻവലിക്കൽ ഉൾപ്പടെയുള്ള ബാങ്കിടപാടുകൾ നടത്താം... പുതിയ പദ്ധതിയുമായി എസ് ബി ഐ

കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ബാങ്കില്‍ എത്താന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടി എസ ബി ഐ പണം പിന്‍വലിക്കുന്നതിനുള്ള സേവനം വീട്ടിലെത്തിക്കാനൊരുങ്ങുന്നു.... പദ്ധതിയുടെ ആദ്യം ഘട്ടം ലക്‌നൌ സര്‍ക്കിളിലാണ് ആരംഭിച്ചതെങ്കിലും വൈകാതെ രാജ്യത്തെ മറ്റുഭാഗങ്ങളിലും ഇത് നടപ്പാക്കുമെന്ന് എസ്ബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
മുതിര്‍ന്ന അംഗങ്ങള്‍ക്കും അംഗപരിമിതര്‍ക്കും ആദ്യഘട്ടമെന്ന നിലയില്‍ ക്യാഷ് ഡെലിവറി, ചെക്ക് സേവനം തുടങ്ങി നിരവധി സേവനങ്ങളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത് . ഉപഭോക്താവ് വാട്‌സാപ്പ് വഴിയോ, ഫോണ്‍ വഴിയോ സന്ദേശം നല്‍കിയാല്‍ മൊബൈല്‍ എടിഎം സേവനം വീട്ടിലെത്തും...തല്ക്കാലം ബാങ്ക് തെരഞ്ഞെടുക്കുന്ന ശാഖകളിലെ ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
സ്വാതന്ത്ര്യദിനത്തിലാണ് എസ്ബിഐ പുതിയ സേവനം ആരംഭിച്ചത്. വീട്ടില്‍ തന്നെ എടിഎം സേവനം ലഭ്യമാകുമെന്നതാണ് ഈ പരിപാടിയുടെ ഗുണം ... ചീഫ് ജനറല്‍ മാനേജര്‍ അജയ് കുമാര്‍ ഖന്ന ട്വിറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്
https://www.facebook.com/Malayalivartha























