ചൈനയെ തീർക്കാൻ അറ്റകൈ പ്രയോഗം! സേനാമേധാവിയുടെ 'മാസ്റ്റർ പ്ലാൻ' തയ്യാർ

ഇന്ത്യ ചൈന അതിർത്തി ഇപ്പോഴും പുകഞ്ഞുതന്നെ. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് പട്ടാളം നടത്തിയ അതിക്രമം വളരെ ക്രൂരമായിരുന്നു. കഴിഞ്ഞ ജൂണിൽ ഇന്ത്യ–ചൈന അതിർത്തിയായ ഗാൽവാൻ താഴ്‌വരയിൽ നടന്ന ചൈനീസ് അതിക്രമത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളായത്.
അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്. ലഡാക്കിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക നടപടികളും ആലോചനയിലുണ്ടെന്ന് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് തുറന്നടിച്ചു. സൈനിക നടപടികളും ആലോചനയിലുണ്ട്. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മാത്രമേ ഇതേക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ദൗർബല്യമായി കാണേണ്ടതില്ലെന്നും പാംഗോങ് മേഖലയിൽ നിന്നും പിൻമാറാൻ യാതൊരു ശ്രമവും നടത്താത്ത ചൈനീസ് നിലപാടിനെ ചൂണ്ടിക്കാട്ടി സംയ്കുത സേനാമേധാവി പറഞ്ഞു.
https://www.facebook.com/Malayalivartha






















