മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് അനിയത്തി കണ്ടത് കാമുകനുമായി സല്ലപിക്കുന്ന ചേച്ചിയെ ; പതിനൊന്നു വയസ്സുക്കാരി ബഹളംവെച്ചതോടെ നിൽക്കക്കളിയില്ലാതെ കാമുകനും കാമുകിയും ; ഒടുവിൽ സ്വന്തം കൂടെപ്പിറപ്പിനെ സഹോദരി വെട്ടിതുണ്ടമാക്കി; പോലീസ് പിടികൂടിയത് ആ ഒരൊറ്റ ചോദ്യത്തിൽ

കാമുകനൊപ്പം സല്ലപിക്കാൻ തടസ്സം നിന്ന അനിയത്തിയെ ചേച്ചി നിഷ്‌കരുണം വെട്ടിക്കൊന്നു. റായ്പൂരിലാണ് സംഭവം നടന്നത്.പതിനൊന്നുകാരിയെ കൊന്ന സഹോദരിയും കാമുകനും അറസ്റ്റിലായതോടെ ആ കദനകഥ പുറത്തായി . വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്ത് കാമുകനൊപ്പം സമയം ചെലവഴിക്കുന്നത് കണ്ടതിനാലാണ് പതിനൊന്നുകാരിയെ പതിനാറുകരിയായ സഹോദരിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് പതിനാറുകാരിയുടെ കാമുകന്‍ വീട്ടിലെത്തുകയായിരുന്നു. ഇവര്‍ ഒന്നിച്ചിരിക്കുന്നത് കണ്ട സഹോദരി ബഹളം വെക്കുകയും ചെയ്തു . പിന്നാലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് താന്‍ സഹോദരിയെ കൊന്നത് എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു സത്യം പറഞ്ഞത്. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ച പൊലീസ്, അന്നേ ദിവസത്തെ കോള്‍ ലിസ്റ്റ് ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്ബറുകള്‍ ശേഖരിക്കുകയായിരുന്നു . ഇതില്‍ ഏറ്റവും കൂടുതല്‍ വിളിച്ച നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമായിരുന്നു കാമുകനെ കബഡിതൻ സഹായിച്ചത് . ആദ്യം താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു. ഈ കൊലപാതകത്തിൽ നടുങ്ങിയിരിക്കുകയാണ് കുടുംബം.
https://www.facebook.com/Malayalivartha























