ഭര്‍ത്താവിന് പ്രായം കൂടിപ്പോയി.... മുപ്പതുകാരിയായ യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

ഭര്‍ത്താവിന് പ്രായം കൂടിപോയതിനാല്‍ മുപ്പതുകാരിയായ യുവതിയും കാമുകനും ചേര്‍ന്ന്് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭര്‍ത്താവിന് ഭാര്യയെക്കാള്‍ 20 വയസ്സ് കൂടുതലായിരുന്നു. സംഭവത്തി യുവതിയും ഇവരുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഡല്‍ഹിയില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. വീരു ബര്‍മ എന്നയാളുമായി യുവതി പ്രണയത്തിലായിരുന്നു. മായാപുരിയിലെ വ്യാവസായിക മേഖലയില്‍ ജോലിനോക്കുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഉറക്ക ഗുളിക നല്‍കിയ ശേഷം കാമുകനൊപ്പം ചേര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്കും മറ്റൊരു സഹായിയായ കരണിനുമൊപ്പം ചേര്‍ന്നാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പറഞ്ഞ് വ്യാഴാഴ്ച ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് ഡോക്ടര്‍മാരോട് യുവതി പറഞ്ഞത് . എന്നാല്‍ ഡോക്ടര്‍മാര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദുരൂഹത തോന്നിയതോടെ കരണിനെയും യുവതിയെയും ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ഭര്‍ത്താവിന്‌റെ വസ്തുവകകള്‍ തട്ടിയെടുത്ത ശേഷംവീരു ബര്‍മയെ വിവാഹം കഴിക്കാനാണ് യുവതി പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകത്തിന് യുവതിയെ സഹായിച്ച കരണ്‍ ഇവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha























