സുശാന്ത് സിംഗ് രജ്പുതിന്റെ മരണം... സത്യമറിയാന്‍ ഫ്‌ലാറ്റില്‍ നടന്ന സംഭവങ്ങള്‍ അന്വേഷണ സംഘം പുനഃരാവിഷ്‌കരിച്ചു

നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ തെളിവു ശേഖരണത്തിനായി സംഭവങ്ങള്‍ അന്വേഷണ സംഘം പുനഃരാവിഷ്‌കരിച്ചു.സുശാന്തിന്റെ മുംബയ് ബാദ്രയിലെ ഫ്‌ലാറ്റിലാണ് അന്വേഷണ സംഘം പുനഃരാവിഷ്‌കരിച്ചത്. സുശാന്ത് സ്വയം ഫാനില്‍ തൂങ്ങി മരിച്ചത് തന്നെയാണോ അതോ അബോധാവസ്ഥയിലായതിന് ശേഷമോ അല്ലെങ്കില്‍ മരിച്ചതിന് ശേഷമോ മറ്റാരാരെങ്കിലും സുശാന്തിനെ ഫാനില്‍ കെട്ടിത്തൂക്കിയതാണോ എന്നത് സംബന്ധിച്ചും സംഘം പരീക്ഷണം നടത്തി. സുശാന്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന്റെ നിരീക്ഷണങ്ങളുടെ സാദ്ധ്യത സ്ഥിരീകരിക്കുമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha























