തമിഴ്നാട്ടില്‍ അമേരിക്കക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
തമിഴ്നാട്ടിലെ തിരുവല്ലാമലൈയില് അമേരിക്കകാരിയായ യുവതിയോട് ലൈംഗികമായി പെരുമാറിയതിന് യുവാവിനെ പോലീസ് പിടികൂടി.
ഞായറാഴ്ചയാണ് അമേരിക്കന്‍ നിവാസിയായ യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. നാമക്കല്‍ സ്വദേശിയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
സാമിയെന്ന വ്യാജേന പ്രദേശത്തെ അമ്പലത്തിന്റെ അരികിലൂടെ നടക്കുന്നതിനിടെയാണ് പ്രതി സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തങ്ങള്‍ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും ഇപ്പോള്‍ കൂടുതല്‍ വിവരം പറയാനാകില്ലെന്നും പോലീസ് പറഞ്ഞു.
തമിഴ്നാട്ടിലെ പല ആശ്രമങ്ങളിലും മാറി മാറി സന്ദര്‍ശനം നടത്തി വരികയായിരുന്നു അമേരിക്കകാരിയായ യുവതി.
https://www.facebook.com/Malayalivartha