താനെയില്‍ കെട്ടിടം തകര്‍ന്ന് നാലു മരണം

മഹാരാഷ്ട്രയില്‍ നാലു നില കെട്ടിടം തകര്‍ന്ന് അഞ്ച് മരണം. താനെയില്‍ രാവിലെ ആറരയോടെയായിരുന്നു സംഭവം. ദഹിസര്‍ ഈസ്റ്റിലെ ഉപേക്ഷിക്കപ്പെട്ട പഴകിപ്പൊളിഞ്ഞ കെട്ടിടമാണ് പൊളിഞ്ഞുവീണത്. പരിക്കേറ്റ പതിനഞ്ചു പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെട്ടിടത്തിലുണ്ടായിരുന്ന അനധികൃത താമസക്കാരാണ് അപകടത്തിന് ഇരയായത്. നഗരത്തില്‍ ചെറുകിട കച്ചവടം നടത്തുന്നവരും മറ്റുമായിരുന്നു ഇവിടെ കുടിയേറിയിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് കെട്ടിടാവശിഷ്‌ടങ്ങളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. പത്ത് ദിവസത്തിനുള്ളില്‍ മുംബൈ മെട്രോപൊളീറ്റന്‍ പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ കെട്ടിട ദുരന്തമാണിത്. അശാസ്‌ത്രീയമായ കെട്ടിട നിര്‍മ്മാണമാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം.
https://www.facebook.com/Malayalivartha