Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

18 മാസത്തിനിടെ 65ക്കാരിക്ക് 13കുട്ടികൾ; ഇതെന്തൊരു ഗർഭം? പൊളിച്ചടുക്കിയത് ഉദ്യോഗസ്ഥരുടെ കള്ളത്തരങ്ങളെ; വമ്പൻ തട്ടിപ്പ് ഇങ്ങനെ

26 AUGUST 2020 12:27 PM IST
മലയാളി വാര്‍ത്ത

സർക്കാരിന്റെ പ്രസവ ധനസഹായ പദ്ധതിയുമായി ബന്ധപ്പെട്ട് ബിഹാറിലെ മുസാഫർപുരിൽ അരങ്ങേറിയത് വലിയ തട്ടിപ്പ്. സംഭവം പുറത്ത് ആയത് ഇങ്ങനെ.. ഛോട്ടികോത്തിയ ഗ്രാമത്തിലെ സ്ത്രീകളുടെ പേരുകളിൽ കള്ളത്തരങ്ങൾ കാണിച്ചായിരുന്നു സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പണം തട്ടിയെടുത്തത്. ഗ്രാമത്തിലെ 18 സ്ത്രീകൾ നിരവധി തവണ പ്രസവിച്ചെന്ന് കാണിച്ച് പലതവണകളായി പണം തട്ടിയെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . സംഭവം വിവാദമായതിന് പിന്നാലെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

എസ്.ബി.ഐ. കസ്റ്റമർ പോയിന്റ് നടത്തുന്നയാൾ 65-കാരിയായ ലീലാദേവിയെ തിരഞ്ഞ് ഗ്രാമത്തിൽ എത്തിയപ്പോഴായിരുന്നു തട്ടിപ്പിന്റെ മൂടുപടം അഴിഞ്ഞു വീണത്. ലീലാദേവിയുടെ അക്കൗണ്ടിലേക്ക് സർക്കാർ നിക്ഷേപിച്ച തുക മറ്റൊരു അക്കൗണ്ടിലേക്ക്u തെറ്റായി ട്രാൻസ്ഫർ ചെയ്തെന്നും ഈ പ്രശ്നം പരിഹരിക്കാൻ ലീലാദേവി നേരിട്ട് വരണമെന്നുമായിരുന്നു കസ്റ്റമർ പോയിന്റ് നടത്തുന്ന സുശീൽ കുമാർ ആവശ്യപ്പെട്ടത്. ഒരു ഫോമിൽ വിരലടയാളം പതിപ്പിക്കാനുണ്ടെന്നും അതോടെ പ്രശ്നം പരിഹരിക്കാമെന്നും ഇയാൾ പറഞ്ഞു.

എന്നാൽ, സംഭവത്തിൽ സംശയം തോന്നിയ ലീലാദേവി നേരേ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കാണ് അന്വേഷണവുമായെത്തിയത്. ഒരു പദ്ധതിയിലും അംഗമല്ലാത്ത തനിക്ക് എങ്ങനെയാണ് ഇത്തരമൊരു ആനുകൂല്യം ലഭിക്കുന്നതെന്നായിരുന്നു ഇവരുടെ സംശയം. പക്ഷേ, ആരോഗ്യകേന്ദ്രത്തിലെ പട്ടിക പരിശോധിച്ചതോടെ ലീലാദേവി ശരിക്കും ഞെട്ടി. താനടക്കമുള്ള നിരവധി സ്ത്രീകളുടെ പേരുകളാണ് അടുത്തിടെ പ്രസവിച്ചവരുടെ പട്ടികയിലുണ്ടായിരുന്നത്. പലരും ഒന്നും രണ്ടുമല്ല അതിലേറെ തവണ പ്രസവം നടത്തിയെന്നും പട്ടികയിലുണ്ടായിരുന്നു.

ആറ് മക്കളുള്ള ലീലാദേവിയുടെ ഇളയ മകന് ഇപ്പോൾ 21 വയസ്സാണ് പ്രായം. എന്നാൽ 65-കാരിയായ ലീലാദേവി 18 മാസത്തിനിടെ 13 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നാണ് സർക്കാരിന്റെ കണക്ക്. 53-കാരിയായ ശീലാദേവി 13 മാസത്തിനിടെ എട്ട് കുഞ്ഞുങ്ങളെ പ്രസവിച്ചെന്നും പട്ടികയിലുണ്ട്. ഈ പട്ടികയിലുള്ള 18 പേരും അടുത്തിടെ ഗർഭം ധരിച്ചിട്ട് പോലുമില്ലെന്നാണ് ഇവർ പറയുന്നത്. ആശുപത്രിയിൽ പ്രസവിക്കുന്ന സ്ത്രീകൾക്ക് 1400 രൂപയാണ് സർക്കാർ നൽകുന്ന ധനസഹായം. ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്ന ആശ വർക്കർക്ക് 400 രൂപയും ലഭിക്കും. ഇത്തരത്തിൽ 18 സ്ത്രീകളുടെ പേരിലാണ് കൃത്രിമം കാണിച്ച് പണം തട്ടിയിരിക്കുന്നത്. ഈ സ്ത്രീകളെല്ലാം സുശീൽ കുമാറിന്റെ കസ്റ്റമർ പോയിന്റ് വഴിയാണ് നേരത്തെ ബാങ്ക് അക്കൗണ്ടുകൾ തുറന്നത്. രേഖകളിൽ കൃത്രിമം കാണിച്ച് സർക്കാരിൽനിന്ന് ലഭിക്കുന്ന പണം അക്കൗണ്ട് ഉടമകൾ അറിയാതെ ട്രാൻസ്ഫർ ചെയ്തെന്നാണ് സംശയം.

സംഭവം വിവാദമായതോടെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അക്കൗണ്ടന്റ് അവതേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു. എസ്.ബി.ഐ. കസ്റ്റമർ പോയിന്റ് നടത്തുന്ന സുശീൽ കുമാറിനെ കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ലെങ്കിലും ഏതാനുംദിവസങ്ങളായി ഇരുവരും ഒളിവിലാണ്.
എന്നാൽ ഇത്തരത്തിൽ കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. പ്രസവ ധനസഹായ പദ്ധതിയിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പണം നൽകിയവരുടെ മുഴുവൻ വിവരങ്ങളും ഹാജരാക്കാൻ ജില്ലാ മജിസ്ട്രേറ്റ് ആരോഗ്യകേന്ദ്രങ്ങളോട് ആവശ്യപ്പെട്ടു. എ.ഡി.എം. അടങ്ങിയ നാലംഗ സംഘവും സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (11 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (19 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (48 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (57 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends