Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ഇന്ത്യയിൽ അംഗീകൃത കൊവിഡ് വാക്സിൻ 2021 മാർച്ചിനകം

28 AUGUST 2020 05:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ 2021 ആദ്യത്തോടെ കൊവിഡ്-19 അംഗീകൃത വാക്സിൻ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിര്‍മാതാക്കളും പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ കമ്പനിയുമായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയായിരിക്കും ആദ്യ വാക്സിൻ പുറത്തിറക്കുകയെന്നും വാള്‍ സ്ട്രീറ്റ് ജേണലിൻ്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന ബേൺസ്റ്റെയ്ൻ റിസര്‍ച്ച് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ആഗോളതലത്തിൽ 2020 അവസാനത്തോടെയോ 2021 തുടക്കത്തിലോ നാല് വാക്സിൻ നിര്‍മാതാക്കള്‍ക്ക് അനുമതി ലഭിച്ചേക്കുമെന്നാണ് ബെൺസ്റ്റെയ്ൻ റിസര്‍ച്ചിലെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ ഐഎഎൻഎസ് വ്യക്തമാക്കുന്നത്. "പങ്കാളിത്തം വഴി രണ്ട് വാക്സിനുകള്‍ ഇന്ത്യയ്ക്ക് ലഭിക്കും. ആസ്ട്രസെനക്ക ഓക്സ്ഫഡ് വൈറൽ വെക്ടര്‍ വാക്സിനും നോവോവാക്സ് പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിനും." റിപ്പോര്‍ട്ടിൽ പറയുന്നു. ഇരുവാക്സിനുകളും പ്രതീക്ഷിക്കുന്ന സമയത്ത് പ്രതീക്ഷിക്കുന്ന വിലയിൽ തന്നെ ഉത്പാദിപ്പിക്കാനുള്ള ശേഷി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഉണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ആദ്യ ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ ഓക്സ്ഫഡ് വാക്സിൻ കുത്തിവെച്ചവരിൽ കൊവിഡ്-19നെതിരെ രോഗപ്രതിരോധ ശേഷി ലഭിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനി ഐസിഎംആര്‍ അനുമതിയോടെ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. വാക്സിൻ്റെ വ്യാവസായിക ഉത്പാദനവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതേസമയം, 21 മുതൽ 28 ദിവസത്തെ വരെ ഇടവേളയിൽ എല്ലാവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

2021ൽ 60 കോടി ഡോസ് വാക്സിനും 2022ൽ 100 കോടി ഡോസ് വാക്സിനും ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിൽ 40 കോടി മുതൽ 50 കോടി വരെ ഡോസ് വാക്സിൻ ഇന്ത്യയ്ക്ക് 2021ൽ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഓക്സ്ഫഡ് വാക്സിൻ്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണവും ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട് . കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യൻ വിപണിയിലെത്തുന്ന വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി പൂനെയിൽ അഞ്ച് പേരെ എൻറോൾ ചെയ്തെന്നും രണ്ട് പേര്‍ക്ക് വാക്സിൻ കുത്തിവെച്ചെന്നുമാണ് ലൈവ് മിൻ്റ് റിപ്പോ‍ര്‍ട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (4 minutes ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (14 minutes ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (30 minutes ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (1 hour ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (2 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (2 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (3 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (3 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (10 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (11 hours ago)

Malayali Vartha Recommends