അവസാനവർഷ സർവകലാശാലാ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി....

അവസാനവർഷ സർവകലാശാലാ പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നീട്ടിവയ്ക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്. എന്നാല്‍ റദ്ദാക്കാനാകില്ല. പരീക്ഷയില്ലാതെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാവില്ല. ബുദ്ധിമുട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ക്കായി യുജിസിയെ സമീപിക്കാം. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി
ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇതിനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഇല്ലെന്ന യുജിസി വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തരുതെന്നും മുൻ പരീക്ഷകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവസാന വർഷത്തെ മാർക്ക് നിശ്ചയിക്കണമെന്നുമായിരുന്നു വിദ്യർത്ഥികളുടെ ആവശ്യം
അവസാന വർഷ പരീക്ഷകൾ ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ സെപ്റ്റംബർ മുപ്പതിനകം പൂർത്തിയാക്കാൻ യുജിസി ഉത്തരവ് ഇറക്കിയിരുന്നു. ഇത് ചോദ്യംചെയ്താണു വിദ്യാർഥികൾ ഹർജികൾ നൽകിയത്.
https://www.facebook.com/Malayalivartha


























