കൊവിഡ് ചികിത്സയിലായിരുന്ന കന്യാകുമാരി എം.പി വസന്തകുമാര്‍ അന്തരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി കോണ്‍ഗ്രസ് എം.പി വസന്തകുമാര്‍ അന്തരിച്ചു. കൊവിഡ് രോഗം രൂക്ഷമായതിനെ തുടര്‍ന്ന് ഒരാഴ്ച്ചയില്‍ ഏറെയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെന്റ്റിലേറ്ററിലായിരുന്നു അദ്ദേഹം. തമിഴ്‌നാട് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കുമരി അനന്തന്റെ സഹോദരനാണ് വസന്തകുമാര്‍. ഓഗസ്റ്റ് 11 നാണ് വസന്തകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് ഘടകം വര്‍ക്കിംഗ് പ്രസിഡന്റാണ് വസന്തകുമാര്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വസന്തകുമാര്‍ പൊന്‍ രാധാകൃഷ്ണനെ പരാജയപ്പെടുത്തി കന്യകുമാരി എം.പിയായത്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും നിരവധി ബ്രാഞ്ചുകളുള്ള 'വസന്ത് ആന്‍ഡ് കോ ' യുടെ സ്ഥാപകനും വസന്ത് ടിവി എം.ഡിയുമാണ് വസന്തകുമാര്‍. രണ്ട് തവണ നംഗുന്നേരിയില്‍ നിന്ന് തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























