പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ നടക്കാനിടയുള്ള പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും രാജ്യസഭാ ചെയര്‍മാന്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവും വിലയിരുത്തി.
സഭാ സമ്മേളനത്തിന്റെ ട്രയലിലും വെങ്കയ്യ നായിഡു പങ്കെടുത്തു. എംപിമാര്‍ക്കായി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ രാജ്യസഭാ ഉദ്യോഗസ്ഥരെ ഇരുത്തിയായിരുന്നു ട്രയല്‍.
അതിനിടെ ചോദ്യോത്തരവേളയും ശൂന്യവേളയും ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ലയ്ക്കു കത്തയച്ചു.
https://www.facebook.com/Malayalivartha


























