Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു

01 OCTOBER 2020 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉന്തും തള്ളലുമുണ്ടായതിനിടയിൽ രാഹുൽ നിലത്തു വീണു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ഉണ്ടായി.

ഗ്രേറ്റര്‍ നോയിഡയില്‍ വച്ച് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹം പൊലീസ് തടഞ്ഞു. ഇതോടെ ഇരുവരും നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഹത്രാസില്‍നിന്ന് 142 കിലോമീറ്റര്‍ അകലെയാണിത്. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ നേതാക്കള്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കൊപ്പം റോഡിലൂടെ നടന്നു തുടങ്ങി. ഇതിനിടെയാണ് പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും െപാലീസ് തടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റർ ചുറ്റളവിൽ എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആർക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്.‌

ദളിതരെ അടിച്ചമർത്താനുള്ള യുപി സർക്കാരിന്റെ ലജ്ജാകരമായ നീക്കമാണിതെന്നും ഇതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്നും ഹത്രാസിലേക്ക് യാത്ര പുറപ്പെടുന്നതിനു മുൻപ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ ഹഥ്​രസില്‍ 19കാരിയായ ദലിത്​ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ശക്തമാണ്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കി​യി​ട്ടില്ലെന്ന്​ വരുത്തിതീര്‍ത്ത്​ കേസ്​ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായാണ്​ ആരോപണം.

പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന്​ ഇരയായില്ലെന്ന്​ വരുത്തിതീര്‍ക്കാന്‍ ഹഥ്​രസിലെയും അലിഗഡിലെയും ആശുപത്രിയിലെ ഡോക്​ടര്‍മാരുടെ ആദ്യ മൊഴി അടിസ്​ഥാനമാക്കി മുന്നോട്ടുപോകാനാണ്​ പൊലീസ്​ ശ്രമം. ഡോക്​ടര്‍മാര്‍ പറയുന്നതിനും ചില കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്​. പെണ്‍കുട്ടിയുടെ നാവ്​ അറുത്തെന്നും ന​ട്ടെല്ല്​ തകര്‍ന്നെന്നുമുള്‍പ്പെടെ പുറത്തുവന്ന വിവരങ്ങള്‍ പൊലീസ്​ നിഷേധിക്കുകയും ചെയ്യുന്നു.

സെപ്​റ്റംബര്‍ 14നാണ്​ ​െപണ്‍കുട്ട​ിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം ക്രൂരമായി അക്രമിച്ച്‌​ വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്​. പെണ്‍കുട്ടിയെ വിദഗ്​ധ ചികിത്സക്കായി പിന്നീട്​ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. സെപ്​റ്റംബര്‍ 29ന്​ പെണ്‍കുട്ടി മരണമടഞ്ഞു.

പെൺകുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായി. നാവ്​ മുറിച്ച നിലയിലായിരുന്നു. ശരീരത്തില്‍ നിരവധി മുറിവുകളും ഒടിവുകളുമുണ്ടായിരുന്നു. പെണ്‍കുട്ടിക്ക്​ നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ ബന്ധുക്കളെ പോലും കാണിക്കാതെ മൃതദേഹം പൊലീസുകാര്‍ തന്നെ അര്‍ധരാത്രിയില്‍ സംസ്​കരിച്ചു. ഈ നടപടി പ്രതികളെ സഹായിക്കാനാണെന്നാണ്​ ഉയരുന്ന ആരോപണം. സംസ്​ഥാനത്ത്​ നിരന്തരം ബലാത്സംഗകേസുകളുടെ എണ്ണം കുതിച്ചുയരു​േമ്ബാഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െന്‍റ നിലപാടും ചര്‍ച്ചയായിരുന്നു. പ്രതിഷേധം കനത്തതോടെ കേസ്​ അന്വേഷണത്തിന്​ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്​. ​

തുടക്കം മുതലേ പോലീസ് പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തെക്കുറിച്ച്‌​ വീട്ടുകാരുടെ വാക്കുകള്‍ക്ക്​ ചെവികൊടു​ക്കാനോ പരിഗണിക്കാനോ പൊലീസ്​ ശ്രമിച്ചില്ലെന്ന്​ വീട്ടുകാര്‍ ആരോപിച്ചിരുന്നു. പെണ്‍കുട്ടിയെ ആദ്യം ആശുപത്രിയില്‍ എത്തിച്ച​േപ്പാള്‍ പൊലീസ്​ അനുകൂല നടപടി സ്വീകരിച്ചില്ലെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു.

പെണ്‍കുട്ടിയുടെ പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്​ ഇതുവരെ ലഭ്യമായിട്ടില്ല. പെണ്‍കുട്ടിയുടെ സുഷുമ്​ന നാഡിക്ക്​ സാരമായി പരിക്കേറ്റിരുന്നതായി ഡല്‍ഹയിലെ സഫര്‍ദംങ് ആശുപത്രി വക്താവ്​ അറിയിച്ചിരുന്നു. സെപ്​റ്റംബര്‍ 28നാണ്​ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. സെപ്​റ്റംര്‍ 29ന്​ രാവിലെ 6.55ഓടെ മരണം സംഭവിക്കുകയായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം പുലർച്ചെ 2.30ന് യുപി പൊലീസ് ബലംപ്രയോഗിച്ചു സംസ്കരിച്ചിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ച ശേഷമായിരുന്നു പൊലീസ് നടപടി. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം സംസ്കരിച്ചതിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends