മയക്കുമരുന്ന് വാങ്ങുന്നതിനിടെ പ്രമുഖ സീരിയല്‍ നടിയെ കയ്യോടെ പിടിക്കൂടി; സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെക്കുറിച്ചും അന്വേഷണം, നിരീക്ഷണത്തിലിരിക്കെ നടി കുടുക്കിൽ
മയക്കുമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്റ്റിലായതായി റിപ്പോർട്ട്. ഹിന്ദി ചാനലുകളിലെ പ്രമുഖ സീരിയലുകളിലെ നടിയായ പ്രീതിക ചൗഹാനാണ് പോലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയില്‍ എടുത്ത ഇവരെ കില കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം വ്യാപിക്കുന്നതിന്റെ ഭാഗമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ഇന്ന് മയക്കുമരുന്ന് കൈമാറുന്നതിനിടെ ഇവര്‍ പിടിയിലായത് തന്നെ. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അധികൃതര്‍ സൂചന നൽകി.
https://www.facebook.com/Malayalivartha