Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

പുതിയ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതും തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് റിസര്‍വ് ബാങ്ക് നിര്‍ദേശം

03 DECEMBER 2020 10:54 PM IST
മലയാളി വാര്‍ത്ത

ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതും പുതിയ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതും തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ 2.0 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചതായി എക്‌സ്‌ചേഞ്ചിന് നല്‍കിയ അറിയിപ്പില്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 21നും അതിനുമുമ്പും നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഡിജിറ്റല്‍ പണമിടപാട് എന്നിവ ഇടയ്ക്കിടെ തടസ്സപ്പെട്ടതിനെതുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി.


പ്രൈമറി ഡാറ്റ സെന്ററിലെ വൈദ്യുതി തകരാറിനെതുടര്‍ന്നാണ് നവംബര്‍ 21ന് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് തടസ്സമുണ്ടായത്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിച്ച് ഉടനെ പരിഹാരം കാണാനും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഐടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി രണ്ടുവര്‍ഷമായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു. ഉത്സവകാലത്തോടനുബന്ധിച്ച് എച്ച്.ഡി.എഫ്.സി ബാങ്ക് ഓണ്‍ലൈന്‍-ഓഫ് ലൈന്‍ വ്യാപരമേഖലകളില്‍ 2000ത്തിലധികം ഓഫറുകളാണ് പ്രഖ്യാപിച്ചത് .ആയിരത്തിലധികം വ്യാപാരികളെ ഉള്‍പ്പെടുത്തിക്കൊണ്ടാകും കാഷ് ബാക്ക് ഉള്‍പ്പടെയുള്ള ഓഫറുകള്‍ ലഭ്യമാക്കുകയെന്ന് ബാങ്കിന്റെ മാനേജിങ് ഡയറ്ക്ടര്‍ ആദിത്യ പുരി നേരത്തെ അറിയിച്ചിരുന്നു .വാഹന വായ്പ, വ്യക്തിഗത വായ്പ, ബിസിനസ് വായ്പ എന്നിവയ്ക്ക് പ്രൊസസിങ് ഫീസിനത്തില്‍ 50ശതമാനം ഇളവുനല്‍കും. 'ഫെസ്റ്റീവ് ട്രീറ്റ്' എന്ന നാമകരണം നല്‍കിയിട്ടുള്ള ഓഫറുകളുടെ ഭാഗമായി ഇരുചക്രവാഹനങ്ങള്‍ക്ക് പ്രൊസസിങ് ചാര്‍ജ് ഒഴിവാക്കിയിട്ടുമുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഓഫറുകള്‍ ലഭ്യമാകും. ഉത്സവ സീസണ്‍ പ്രമാണിച്ച് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കുപുറമെ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിവ ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ വിലക്കിഴിവ്, കാഷ്ബാക്ക്, അധിക റിവാഡ് പോയന്റുകള്‍ തുടങ്ങിയവ ലഭിക്കും. ഇതിനായി നിരവധി റീട്ടെയില്‍ ബ്രാന്‍ഡുകളുമായി ബാങ്ക് ധാരണയിലെത്തിയതായിട്ടുണ്ട്.


2000ലധികം ഓഫറുകള്‍ ലഭ്യമാക്കുന്നതിന് പ്രാദേശിക തലത്തില്‍ വലവ്യഞ്ജനക്കടകളുമായും ധാരണയിലെത്തിയിട്ടുണ്ട്. പുതിയ ഉപഭോക്തൃ ഉത്പന്ന മേഖല ഉയര്‍ന്നുവരുന്ന സാഹചര്യം വിലയിരുത്തിയാണ് ബാങ്ക് ഇതിന് തയ്യാറെടുത്തിട്ടുള്ളതെന്ന് ഡിജിറ്റല്‍ ബാങ്കിങ്, കണ്‍സ്യൂമര്‍ ഫിനാന്‍സ് വിഭാഗം തലവന്‍ പരാഗ് റാവു നേരത്തെ അറിയിച്ചിരുന്നു .ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് 7,000 രൂപവരെയാണ് കാഷ് ബാക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 22.5ശതമാനംവരെ കാഷ് ബാക്ക് നല്‍കാന്‍ വ്യാപാരികള്‍ക്ക് കഴിയും. അധികചെലവില്ലാതെതന്നെ പ്രമുഖ ബ്രാന്‍ഡുകളായ സാംസങ്, എല്‍ജി, സോണി, ഗോദ്‌റേജ്, പാനസോണിക് എന്നിവയുടെ ഉത്പന്നങ്ങള്‍ പ്രതിമാസ തിരിച്ചടവില്‍ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനുമുമ്പുള്ള കാലത്തേക്കാള്‍ വ്യാപാര സാധ്യത വരുംകാലത്ത് വിപണിയിലുണ്ടാകുമെന്നാണ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായ ആദിത്യ പുരിയുടെ വിലയിരുത്തല്‍. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ചില വ്യവസായങ്ങളുടെ തിരിച്ചുവരവിന് കൂടുതല്‍ സമയമെടുത്തേക്കാം. അതേസമയം, അതിവേഗ വളര്‍ച്ചയുള്ള ഉപഭോക്തൃ ഉത്പന്നം(എഫ്എംസിജി), സ്റ്റീല്‍, ഓട്ടോ തുടങ്ങിയ മേഖലകളില്‍ വളര്‍ച്ച പ്രകടമായിതുടങ്ങിയതായും അദ്ദേഹം വിലയിരുത്തി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (12 minutes ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (22 minutes ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (26 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (28 minutes ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (35 minutes ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (42 minutes ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (1 hour ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (1 hour ago)

കീവ് മൗനാനുവാദം നൽകി  (1 hour ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (1 hour ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (1 hour ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (1 hour ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (1 hour ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (2 hours ago)

Malayali Vartha Recommends