വ്യാജ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി
ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍കേസ് അന്വേഷിക്കുന്ന സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഏറ്റുമുട്ടല്‍കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കാണ് വധഭീഷണി. അന്വേഷണ സംഘത്തിന് നേതൃത്വം വഹിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥന് സന്ദീപ് താം ഗാഡ്ഗേക്ക് ടെലിഫോണിലൂടെ വധഭീഷണി ലഭിക്കുന്നതായി സിബിഐ ഡറക്ടര്‍ രഞ്ജിത് സിന്‍ഹയാണ് വെളിപ്പെടുത്തിയത്.
ഭീഷണിയെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും മഹാരാഷ്ട്രാ പോലീസിനോടും ആവശ്യപ്പെട്ടതായി സിബിഐ വെളിപ്പെടുത്തി. അതേസമയം ഐബി ഉദ്യോഗസ്ഥനായ രജീന്ദര്‍ കുമാറിനെ കേസില്‍ തല്ക്കാലം പ്രതിചേര്‍ക്കില്ല. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണിത്. മലയാളിയായ പ്രാണേഷ്കുമാറും സുഹൃത്ത് ഇസ്രത് ജഹാനുമടക്കം നാലുപേര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസില്‍ ഈ മാസം നാലാം തീയതിക്ക് മുന്‍പ് സിബിഐ ഗുജറാത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
https://www.facebook.com/Malayalivartha