രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന യുവാവിന് വധശിക്ഷ വിധിച്ച് കോടതി
ഗാസിയാബാദില്‍ രണ്ടര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്കാണ് 29 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിച്ചു. പീഡനക്കേസുകളില്‍ ഇരയ്ക്ക് നീതി ലഭിക്കാന്‍ വിചാരണ നീണ്ടുപോകുന്നതിനാല്‍ കാലതാമസം നേരിടുന്നെന്ന് പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് ഇത്തരത്തില്‍ ഒരു വിധി. ഒക്ടോബര്‍ 19നാണ് രണ്ടരവയസുകാരിയെ ബലാത്സംഗത്തിനിരയായി കവി നഗറിലെ റോഡരികിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തുകയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha