ഇറച്ചി വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയത് മൂവർ സംഘം! സ്വകാര്യ ഭാഗത്ത് ചില്ലുകുപ്പി കയറ്റി കണ്ണില്ലാത്ത ക്രൂരത.. പിന്നാലെ ചെയ്തത്! ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് പരാതിക്കാരി... പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
രാജസ്ഥാനില്‍ ദളിത് സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്ന് പേര് ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. രാജസ്ഥാനിലെ നാഗൗറില്‍ ജനുവരി 19 നാണ് പീഡനം നടന്നത്.
വിവരം പുറത്തുപറഞ്ഞാല്‍ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു. ഇറച്ചി വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ പ്രതികള്‍ ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
പൊലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ ചില്ലുകുപ്പി സ്വകാര്യ ഭാഗത്ത് കയറ്റി. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
ആദ്യം കേസെടുക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. അതേസമയം സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha