ശശി തരൂര്‍ പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെട്ടു, കൈ നെഞ്ചിനോട് ചേര്‍ത്തുവച്ച് ദേശീയ ഗാനം പാടിയ കേസില്‍ ശശി തരൂരിനെ കോടതി കുറ്റ വിമുക്തനാക്കി

ദേശീയ ഗാനം ഇങ്ങനേയും പാടാമെന്ന് മലയാളികളെ പഠിപ്പിച്ച ശശി തരൂര്‍ അവസാനം വെട്ടിലാകുകയിരുന്നു. 2008 ഡിസംബര്‍ 16ന് ഒരു സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു സംഭവം. ദേശീയ ഗാനം ആലപിച്ചതോടെ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും എഴുന്നേറ്റ് നിന്ന് അതേറ്റു ചൊല്ലി. എന്നാല്‍ ശശി തരൂര്‍ ദേശീയ ഗാനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എല്ലാത്തിനും ഒരു ചെയ്‌ഞ്ച് വേണ്ടെ. എല്ലാം അമേരിക്കക്കാരെ കണ്ടു പഠിക്കണമെന്നു പറഞ്ഞാല്‍ മാത്രം പോര. അത് ദേശീയ ഗാനത്തിലും വേണം. ദേശീയ ഗാനം ആലപിക്കുമ്പോള്‍ അമേരിക്കന്‍ ശൈലിയില്‍ വലതു കൈ ഇടതു നെഞ്ചിനോട് ചേര്‍ത്തു വയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കൂട്ടത്തോടെ എല്ലാവരും നെഞ്ചില്‍ കൈവച്ച് അത് ഏറ്റു പാടുകയും ചെയ്‌തു.
ഇത് ചാനലിലൂടെ പുറത്തുവന്നപ്പോള്‍ ജനം ഇളകി. ഇതിനിടെ തരൂരിനെതിരെ കേസും കൊടുത്തു. അതോടെ തരൂര്‍ ആകെ അങ്കലാപ്പിലായി. ഒരുപക്ഷേ മന്ത്രിപദം പോലും നഷ്‌ടമായേക്കാവുന്ന കേസ്. അങ്ങനെ നിയമയുദ്ധം നീണ്ടു. ദേശീയ ഗാനത്തെ അപമാനിച്ചു എന്നും മറ്റുള്ളവരെ അതിനു പ്രേരിപ്പിച്ചു എന്നായിരുന്നു കേസ്. കീഴികോടതിയുടെ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ തരൂര്‍ സമീപിച്ചിരുന്നു. എന്നാല്‍ കേസ് തുടരാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
എന്നാല്‍ ദേശീയ ഗാനത്തോട് തരൂര്‍ അനാദരവ് കാട്ടിയിട്ടില്ലെന്നു കണ്ടെത്ത്. പ്രഥമദൃഷ്‌ട്യാ കേസ് നിലനില്‍ക്കുന്നതല്ലെന്നു കാണിച്ച് എറണാകുളം അഡി. ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് തള്ളിയത്. വിവാദത്തില്‍ ശശി തരൂര്‍ ഖേദം നേരത്തെ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരനായ ജോയ് കൈതാരം കേസ് പിന്‍വലിക്കാന്‍ അപേക്ഷയും സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha