വ്യാജ പ്രൊഫൈല്‍ വഴി യുവാവുമായി അശ്ലീല ചാറ്റിംഗ്; ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി
വ്യാജ പ്രൊഫൈല്‍ വഴി യുവാവുമായി അശ്ലീല ചാറ്റിംഗ് നടത്തിയെന്ന് ഭീഷണിയെ തുടര്‍ന്ന് ബെംഗളൂരു സ്വദേശിയായ യുവതി ജീവനൊടുക്കി. ഒരു യുവതിയുടെ പേരില്‍ സംഘം സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിക്കുകയും യുവാവിന് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയുമായിരുന്നു. നിരന്തരം ചാറ്റ് ചെയ്തതിനു പിന്നാലെ ചാറ്റുകള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും വന്‍തുക ആവശ്യപ്പെടുകയുമായിരുന്നു. ഇതില്‍ മാനസികമായി തകര്‍ന്നതാണ് യുവാവ് ജീവനൊടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഭരത്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഭീഷണി തീവ്രമായതോടെ യുവാവ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha