ശ്രീനഗര്‍ സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം

ശ്രീനഗറിലെ സെക്രട്ടേറിയറ്റില്‍ വന്‍ അഗ്നിബാധ. സെക്രട്ടേറിയറ്റിന്റെ പ്രധാന കെട്ടിടത്തിന് സമീപമുള്ള സിവില്‍ സെക്രട്ടേറിയേറ്റിന്റെ രണ്ട് നില കെട്ടിടത്തിനാണ് തീപിടിച്ചത്. രാവിലെ ഒമ്പതു മണിയോടെയാണ് തീപടര്‍ന്നത്. തീയണക്കാന്‍ രണ്ട് മണിക്കൂറെടുത്തു. പല റെക്കോഡുകളും സൂക്ഷിച്ചിരിക്കുന്ന മുറി പൂര്‍ണമായി കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു. തടികൊണ്ട് നിര്‍മ്മിച്ച പഴയകെട്ടിടത്തിനാണ് തീപിടിച്ചത്. ഓഫീസ് സമയം ആരംഭിക്കാന്‍ തുടങ്ങുന്നതിന് മുമ്പായിരുന്നു തീ പടര്‍ന്നത്. അതിനാല്‍ തന്നെ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha