ദളിത് യുവാവിന്റെ മരണത്തില് ദുരൂഹത രണ്ടാംതവണ പോസ്റ്റ്മോര്ട്ടം നടത്തും

തമിഴ്‌നാട്ടില്‍ വിവാദമായ ദളിത് യുവാവ് ഇളവരശന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് മൃതദേഹം രണ്ടാം തവണ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇളവരശന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ സംശയമുള്ള സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം ദളിത് യുവാവായ ഇളവരശന്‍ ഉയര്‍ന്ന ജാതിയിലുള്ള ദിവ്യ എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്‌തത് തമിഴ്‌നാട്ടില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
ദിവ്യയുടെ കുടുംബത്തെ സമുദായം ഒറ്റപ്പെടുത്തിയതില്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന അച്ഛന്‍ ആത്മഹത്യ ചെയ്‌തതാണ് സമുദായ സംഘര്‍ഷത്തെ ആളിക്കത്തിച്ചത്. ഹേബിയസ് കോര്‍പസ് വഴി ദിവ്യയുടെ അമ്മ മദ്രാസ് ഹൈക്കോടതിയില്‍ ഹാജരാകുകയും തുടര്‍ന്ന് തത്‌കാലത്തേയ്‌ക്ക് അമ്മയോടൊപ്പം താമസിക്കുകയാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്‌തിരുന്നു. ദിവ്യയെ കാണാനില്ലെന്നറിയിപ്പ് ഇളവരശന്‍ 2013 ജൂണ്‍ 4 ന് ധര്‍മ്മപുരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹേബിയസ് കോര്‍പസ് ഹര്‍ജിയെ തുടര്‍ന്ന് ദിവ്യ ജൂണ്‍ 6 നാണ് കോടതിയില്‍ സ്വന്തം ഇഷ്‌ടപ്രകാരം ഹാജരായതും അമ്മയ്‌ക്കൊപ്പം പോയതും. ഇളവരശന്‍ നല്ല ഭര്‍ത്താവായിരുന്നെന്നും തനിക്ക് ഭര്‍ത്തൃ വീട്ടില്‍ നിന്നും യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ലെന്നും ദിവ്യ പറഞ്ഞിരുന്നു. എന്നാല്‍ പ്രണയവിവാഹം സമുദായ സംഘര്‍ഷം ഉണ്ടായത് തന്നെ തളര്‍ത്തിയെന്നും, ഈ സാഹചര്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയാത്തത്തിനാലാണ് അമ്മയ്‌ക്കൊപ്പം പോകുന്നതെന്നും ദിവ്യ അറിയിച്ചിരുന്നു.
ദിവ്യയുടെ തീരുമാനം രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നറിയുന്നു. ഇളവരശന്റെ ആരോപണം ദിവ്യയും അമ്മയും രാഷ്‌ട്രീയപാര്‍ട്ടികളുടെ കസ്റ്റഡിയിലാണെന്നും അതിനാലാണ് ദിവ്യ തന്നെ വിട്ട് പോകുന്നതെന്നും ഇളവരശന്‍ പറഞ്ഞു. തുടര്‍ന്നായിരുന്നു ഇളവരശനെ റെയില്‍വേ ട്രാക്കിനു സമീപം മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇളവരശന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്നും അതിനാല്‍ രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഇളവരശന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും റിപ്പോര്‍ട്ടില്‍ പിഴവുണ്ടെന്ന് ജവഹര്‍ലാല്‍നെഹ്രു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡ്യുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷനിലെ ഡോയ എം.ജെ.ഇ. ആഡ്രോസ്, ഡോ.കെ.കെ. ഷാഹ എന്നിവര്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് രണ്ടാംതവണ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. വെല്ലൂരിലെ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളേജിലെ, 30 വര്‍ഷത്തിലധികം പോസ്റ്റ്‌മോര്‍ട്ടം നടത്തി പരിചയമുള്ള ഡോക്‌ടര്‍മാരുടെ നേതൃത്വത്തിലായിരിക്കണം പോസ്റ്റ്‌മോര്‍ട്ടം എന്നും കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha