ഇന്ത്യക്കാര്‍ യാത്ര ചെയ്‌താല്‍ മാത്രം മതിയോ? സ്വതന്ത്രമായ് യാത്രാവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയും

വികസ്വരത്തില്‍ നിന്നും വികസനത്തിലേക്ക് കുതിക്കുന്ന ഇന്ത്യയെ യാതൊരു കാര്യത്തിലും പുറകില്‍ നിര്‍ത്താന്‍ ലോക രാജ്യങ്ങള്‍ക്കാവില്ല. ഇത്രയേറെ യാത്രാക്കാരും വിമാനത്താവളങ്ങളും ഇന്ത്യയിലുണ്ടെങ്കിലും സ്വതന്ത്രമായി യാത്രാവിമാനം നിര്‍മ്മിക്കാന്‍ ഇന്ത്യക്ക് ആകുന്നില്ല എന്നത് തികച്ചും വിരോധാഭാസം മാത്രം. കോടിക്കണക്കിന് രൂപയാണ് യാത്രാ വിമാനങ്ങള്‍ക്കായി ഇന്ത്യ വിദേശത്തേയ്‌ക്ക് ഒഴുക്കുന്നത്. യാത്രാവിമാനം തദ്ദേശിയമായി നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ തന്നെ യാത്രായിനത്തില്‍ നല്ലൊരു തുക കുറയ്‌ക്കാനും കഴിയും. ഇന്ത്യന്‍ ജനതയുടെ നിരന്തമായുള്ള ഈ ആവശ്യത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.
എഴുപത് മുതല്‍ നൂറുവരെ സീറ്റുകളുള്ള എയര്‍ക്രാഫ്‌റ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. നാഷണല്‍ എയറോ സ്‌പേസ് ലബോറട്ടറീസ്,ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്,സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ കഴിവുകളെ ക്രോഡീകരിച്ച് ഒരു പുതിയ കമ്പനി രൂപീകരിച്ച് എയര്‍ക്രാഫ്‌റ്റ് നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
വ്യോമയാനമേഖലയില്‍ ഉള്ള ഇന്ത്യയുടെ വളര്‍ച്ച നിരീക്ഷിക്കുമ്പോള്‍ ആ മേഖലയില്‍ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പദ്ധതിക്കായി വിദേശത്തും സ്വദേശത്തുമുള്ള സ്വകാര്യ കമ്പനികളുമായി ഇന്ത്യാഗവണ്‍മെന്റ് സഹകരിക്കുമെന്നും ഓഫീസ് വ്യക്തമാക്കി.
നാഷണല്‍ മാനുഫാക്‌ചറിംഗ് കോംപറ്റിറ്റീവ്‌നസ് കൗണ്‍സില്‍ ചെയര്‍മാന്‍ വി കൃഷ്‌ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് കൊണ്ടുപോകുക.
വിദേശ എയറോസ്‌പേസ് ആന്റ് ഡിഫന്‍സ് കമ്പനികളായ ബോയിംഗ് കോ, യു.എസിലെ ലോക്‌ഹിഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷന്‍, റഷ്യയിലെ യുണൈറ്റഡ് എയര്‍ക്രാഫ്‌റ്റ് കോര്‍പ്പറേഷന്‍, ഫ്രാന്‍സിലെ ദസാള്‍ട്ട് ഏവിയേഷന്‍ എസ്.എ തുടങ്ങിയ കമ്പനികള്‍ക്കാണ് ഇന്ത്യയില്‍ നിന്ന് പ്രതിരോധ കരാറുകള്‍ നേടിയിട്ടുള്ള കമ്പനികള്‍.
സ്‌പേസ് പദ്ധതികളുമായി സജീവമായി മുന്നോട്ടു പോകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും സ്വതന്ത്രമായി യാത്രാവിമാനങ്ങള്‍ ഇന്ത്യ നിര്‍മ്മിച്ചിട്ടില്ല. നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറീസ് വികസിപ്പിച്ചെടുത്ത സരസ് ടര്‍ബോ പ്രോപ് മള്‍ട്ടി റോള്‍ ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്ലയിന്‍ ആണ് രാജ്യത്തു നിര്‍മ്മിച്ച ആദ്യ യാത്രാ വീമാനം. സരസിന്റെ മാതൃകയുണ്ടാക്കി പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഇത്തരം പരീക്ഷണങ്ങള്‍ക്കു ശേഷമായിരിക്കും വാണിജ്യാടിസ്ഥാനത്തില്‍ ഈ വിമാനം ഉപയോഗിക്കുക.
ഇന്ത്യയിലെ മഹീന്ദ്രാ ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്രാ എയറോ സ്‌പേസ് പ്രൈവറ്റ്, നാഷണല്‍ എയറോ സ്‌പേസ് ലബോറട്ടറീസും,മഹീന്ദ്രാ എയറോ സ്‌പേസിന്റെ ഓസ്‌ട്രേലിയന്‍ യൂണിറ്റായ ഗിപ്‌സ് എയറോയുമായി ചേര്‍ന്ന് അഞ്ചു സീറ്റുള്ള ലൈറ്റ് യൂട്ടിലിറ്റി എയര്‍ ക്രാഫ്‌റ്റ് വികസിപ്പിച്ചെടുത്തത് സ്വകാര്യ-സര്‍ക്കാര്‍ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തത്തിന് ഉത്തമ ഉദാഹരണമാണ്. ഇന്ത്യയിലെ പ്രമുഖ മെട്രോനഗരങ്ങളുമായി ചെറിയ ടൗണുകളെ ബന്ധിപ്പിക്കുന്നതിന് ഇത്തരം ചെറിയ യാത്രാവിമാനം വികസിപ്പിച്ചെടുക്കുന്നതിന് ഗുണപ്രദമായിരിക്കും. കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിത്തരാനും അത് ഉപകരിക്കും.
https://www.facebook.com/Malayalivartha