സഞ്‌ജീവ് ഭട്ടിനെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മൊഴിനല്‍കിയ ഐ.പിഎസ് ഉദ്യോഗസ്ഥന്‍ സഞ്‌ജീവ് ഭട്ടിനെ പുറത്താക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഭട്ട് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും സര്‍വീസില്‍നിന്നു പുറത്താക്കണമെന്നും ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിന് അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സസ്‌പെന്‍ഷനിലാണ് ഭട്ട്. നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ഭാര്യ മോഡിക്കെതിരെ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
https://www.facebook.com/Malayalivartha