Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.ജെ.പി നേതാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സഹായഹസ്തവുമായി എത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

10 MAY 2021 08:00 PM IST
മലയാളി വാര്‍ത്ത

ഒരു രാത്രി മുഴുവന്‍ ബി.ജെ.പി നേതാവായ ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ സഹായത്തിനായി പലരേയും സമീപിച്ചു. അവസാനം മുന്നോട്ടു വന്നത് തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) പ്രവര്‍ത്തകര്‍. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാനിലാണ് ഇത്തരമൊരു സംഭവം നടന്നത്. ബി.ജെ.പി ബൂത്ത് പ്രസിഡന്റായിരുന്ന അനൂപ് ബാനര്‍ജി (60) വെളളിയാഴ്ചയാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ റീന സഹായത്തിനായി ബി.ജെ.പി പ്രവര്‍ത്തകരെ വിളിച്ചെങ്കിലും ആരും വന്നില്ല. ഇതോടെ ഒരു രാത്രി മുഴുവന്‍ അവര്‍ ഭര്‍ത്താവിന്റെ മൃതദേഹത്തോടൊപ്പം കഴിച്ചുകൂട്ടി. പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകരോട് പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. അനൂപ് ബാനര്‍ജി മരിച്ചത് കൊവിഡ് മൂലമാണെന്ന് അവര്‍ സംശയിച്ചു. ഇതോടെ ശനിയാഴ്ച ടി.എം.സി നേതാവ് ബുദുന്‍ ഷെയ്ഘ് തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും അവര്‍ ശവസംസ്‌കാരം നടത്തുകയുമായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് തന്റെ ഭര്‍ത്താവ് മരിച്ചത്. അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തിരുന്നു. ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും ഞാന്‍ വിവരം അറിയിച്ചു. തുടക്കത്തില്‍ അവര്‍ ഉടന്‍ വരുമെന്ന് പറഞ്ഞു. എന്നാല്‍ ആരെയും കണ്ടില്ലെന്നും റീന പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്റെ ഭര്‍ത്താവ് കൊവിഡ് മൂലം മരിച്ചുവെന്ന അഭ്യൂഹവും ഞാന്‍ കേള്‍ക്കാനിടയായി. അദ്ദേഹത്തെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ഒരു വാഹനം ക്രമീകരിക്കാന്‍ തനിക്ക് കഴിഞ്ഞില്ല. പേമാരിയും കാറ്റും ഉണ്ടായിരുന്ന രാത്രിയായിരുന്നു. തനിക്ക് ഭര്‍ത്താവിന്റെ മൃതദേഹവുമായി രാത്രി ചെലവഴിക്കേണ്ടി വന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (17 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (24 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

Malayali Vartha Recommends