Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി... യുപിയിൽ ഇസ്ലാം മതപണ്ഡിതന്‍റെ സംസ്കാര ചടങ്ങുകൾക്കായി ഒത്തുകൂടിയത് ആയിരങ്ങൾ.... പിടിമുറുക്കി പോലീസും....

11 MAY 2021 11:05 AM IST
മലയാളി വാര്‍ത്ത

കോവിഡ് രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നു പോകുകയാണ്. ദിനംപ്രതി നിരവധി കോവിഡ് കേസുകളാണ് രജിസ്റ്റർ രാജ്യത്താകമാനം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ആശങ്ക പരത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

മുസ്ലീം മതപണ്ഡിതന്‍റെ സംസ്കാര ചടങ്ങുകൾക്കായി ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ സംഭവത്തിൽ യുപി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതായാണ് പുറത്ത് വരുന്ന വിവരം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്‍റെ പേരിലാണ് അജ്ഞാത വ്യക്തികളെ പ്രതി ചേര്‍ത്ത് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

യുപിയിലെ ബുദൗൻ ജില്ലയിലാണ് മതപണ്ഡിതൻ ഹസ്രത് അബ്ദുൾ മുഹമ്മദ് സലീമുൽ ഖദ്രിയുടെ സംസ്കാര ചടങ്ങുകൾക്കായി കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആയിരങ്ങൾ ഒത്തുകൂടിയത്. പകർച്ചാവ്യാധി നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മതനേതാവും ഇസ്ലാമിക പണ്ഡിതനുമായ ഖദ്രി മരണപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മൃതദേഹവും വഹിച്ചുള്ള യാത്രയിലാണ് ആയിരങ്ങൾ പങ്കു ചേർന്നത്. ഇവരിൽ പലരും ഫേസ് മാസ്ക് പോലും ധരിച്ചിരുന്നില്ല.

സാമൂഹിക അകലം പാലിക്കൽ അടക്കം കോവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് നടന്ന ഒത്തുചേരലിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോ വിശകലനം ചെയ്ത് കേസെടുക്കുന്നതിനായി പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. നിയമ ലംഘകർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്.

'ഒരു മതനേതാവിന്റെ ശവസംസ്കാര ചടങ്ങിനായി ആളുകൾ വൻതോതിൽ തടിച്ചുകൂടിയ ഒരു കേസ് ബദൗൻ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ 144, 188 വകുപ്പുകൾക്ക് പുറമെ മറ്റ് പ്രസക്തമായ വകുപ്പുകളും ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കാൻ അഡീഷണൽ എസ്പിയുടെ കീഴിൽ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്' എന്നാണ് ബദൗൻ എസ്എസ്പി സങ്കൽപ് ശർമ്മ മാധ്യമങ്ങളോടേ പറഞ്ഞത്.

മതനേതാവിന്‍റെ വിയോഗത്തിന്‍റെ പശ്ചാത്തലത്തിൽ വൻജനാവലി ഒത്തുകൂടാനുള്ള സാധ്യതയുണ്ടായിട്ടും സ്ഥലത്ത് ജില്ലാ ഭരണകൂടം പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും വിമര്‍ശനങ്ങൾ ഉയരുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് യുപി. മരണാനന്തര ചടങ്ങുകളിൽ ഇരുപത് പേര്‍ക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. ഇതുൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് ബദൗനിൽ ജനക്കൂട്ടം ഒത്തുകൂടിയത്.

അതേസമയം, കഴിഞ്ഞ ദിവസം ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയം പ്രകടിപ്പിച്ച് അധികൃതർ. ബിഹാർ ജില്ലയിലൂടെ ഒഴുകുന്ന ഗംഗ നദിയിൽ കൂടിയാണ് മൃതദേഹങ്ങൾ ഒഴുകിയെത്തിയത്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയിക്കുന്നത്. ഉത്തർപ്രദേശിന്റെ ബോർഡർ ആയ ബക്സറിലെ ചൗസ ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വാർത്ത കേട്ട ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ടായിരുന്നു.

'നിരവധി മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വരുന്നതായി പ്രാദേശിക ചൗക്കിദാർ ആണ് ഞങ്ങളെ അറിയിച്ചത്. ഇതിൽ 15 എണ്ണം ഇതുവരെ ഞങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരാരും ജില്ലയിലെ താമസക്കാരല്ല' എന്നാണ് ചൗസ ബിഡിഒ അശോക് കുമാർ ഫോണിലൂടെ വാർത്ത ഏജൻസിയായ പിടിഐയോട് വ്യക്തമാക്കിയത്.

അതേസമയം, മരിച്ചവർ കോവിഡ് ബാധിച്ച് മരിച്ചവരാണോ എന്ന് അറിയില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്തെങ്കിലും കാരണം കൊണ്ട് ആരെങ്കിലും മൃതദേഹങ്ങൾ വലിച്ചെറിഞ്ഞത് ആയിരിക്കും.

അതേസമയം, ഇത്തരത്തിൽ ഒഴുകിവന്ന മൃതദേഹങ്ങൾ കണ്ടെത്തി സംസ്കരിക്കാനുള്ള നടപടികളും തുടങ്ങിയിരുന്നു. ഇവർ കോവിഡ് ബാധിച്ച് മരിച്ചതാണോ അല്ലയോ എന്ന അറിയാത്തതു കൊണ്ട് ആവശ്യത്തിനു വേണ്ട മുൻകരുതലുകൾ എടുത്താണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. മറ്റ് കാര്യങ്ങൾ ഉടൻ തന്നെ കണ്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (58 seconds ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (15 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (22 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

Malayali Vartha Recommends