Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബം​ഗാളിലെ ബിജെപി എംഎല്‍എമാരെ തൊട്ടാൽ തൊട്ടവന്റെ തലയെടുക്കും... ബിജെപിക്കായി ഇറങ്ങിയത് മോദിയുടെ പുലിക്കുട്ടികൾ...

11 MAY 2021 03:16 PM IST
മലയാളി വാര്‍ത്ത

ബംഗാളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉഴുത്തിരിഞ്ഞ് വരുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ 77 എംഎല്‍എമാര്‍ക്കും കേന്ദ്രസേനകളുടെ സംരക്ഷണം ഒരുക്കി നിർണായക നീക്കവുമായി കേന്ദ്രസർക്കാർ രം​ഗത്ത് വന്നിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട ഒദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം ഏകദേശം സ്ഥിരീകരിച്ചു കഴിഞ്ഞു. സിആര്‍പിഎഫിന്റെയും സിഐഎസ്എഫിന്റെയും സായുധരായ കമാന്‍ഡോകള്‍ സുരക്ഷയൊരുക്കുമെന്ന് അവര്‍ അറിയിച്ചു.

ബംഗാളിലെ അക്രമസംഭവങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല വസ്തുതാന്വേഷണ സംഘത്തെ ബംഗാളിലേക്ക് നേരത്തേ തന്നെ അയച്ചിരുന്നു. ഉന്നതതല വസ്തുതാന്വേഷണ സംഘത്തിന്റെയും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് ഇപ്പോഴത്തെ ഈ നടപടി.

ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള ബംഗാളിലെ അക്രമങ്ങളെക്കുറിച്ച് പഠിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സംഘം കൈമാറിയ വിവരങ്ങളും തീരുമാനത്തെ സ്വാധീനിച്ചു.

കേന്ദ്രസുരക്ഷാ ഏജന്‍സികള്‍ ഇനി സംഭവിക്കാനിരിക്കുന്ന അനിഷ്ഠസംഭവങ്ങൾ മുൻകൂട്ടി കണ്ടു കാണണം എന്നു വേണം കരുതാൻ. ഇതിനെ ശരിവച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയും.

61 എംഎല്‍എമാര്‍ക്ക് 'എക്‌സ്' കാറ്റ​ഗറി സുരക്ഷ നല്‍കും. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിന്ന് കമാന്‍ഡോകളെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ സൂചിപ്പിക്കുന്നുമുണ്ട്.

ശേഷിക്കുന്നവര്‍ക്ക് കേന്ദ്രസുരക്ഷയോ അല്ലെങ്കില്‍ 'വൈ' കാറ്റ​ഗറി സുരക്ഷയോ നല്‍കും. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് ഇപ്പോള്‍ തന്നെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) 'ഇസെഡ് ' കാറ്റ​ഗറി സുരക്ഷ നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.

നന്ദിഗ്രാമിലെ പൊടിപാറിയ പോരാട്ടത്തിൽ തൃണമൂൽ നേതാവ് മമതാ ബാനർജിയെ തോല്പിച്ച സുവേന്ദു അധികാരി പശ്ചിമബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ മമത, നിയമസഭയിൽ തന്റെ മുൻ വിശ്വസ്തനുമായി കൊമ്പു കോർക്കാനുള്ള വഴികളാണ് ഒരുങ്ങിയിരിക്കുന്നത്.

തൃണമൂലിൽ മമതയുടെ പിൻഗാമി ആകുമെന്ന് കരുതപ്പെട്ട നേതാവായിരുന്നു ദക്ഷിണ ബംഗാളിൽ ജനപിന്തുണ ഏറെയുള്ള സുവേന്ദു അധികാരി. മരുമകൻ അഭിഷേക് ബാനർജിയെ പാർട്ടി നേതൃത്വത്തിൽ കൊണ്ടു വരാനുള്ള മമതയുടെ തീരുമാനമാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

കോൺഗ്രസ് വിദ്യാർത്ഥി സംഘടനയിലൂടെയാണ് അദ്ദേഹം രാഷ്‌ട്രീയത്തിലെത്തിയത്. 2006ൽ തൃണമൂൽ കോൺഗ്രസ് ലേബലിൽ ക്രാന്തിയിൽ നിന്ന് നിയമസഭാംഗവുമായി. 34 വർഷം ബംഗാൾ ഭരിച്ച സി.പി.എമ്മിനെ താഴെയിറക്കാൻ തൃണമൂലിന് ഊർജ്ജം നൽകിയ 2007ലെ നന്ദിഗ്രാം പ്രക്ഷോഭം നയിച്ചതോടെ ജനപിന്തുണയേറി.

തൃണമൂൽ യുവജന വിഭാഗം അദ്ധ്യക്ഷനും രണ്ടു തവണ തംലുക്കിൽ നിന്ന് ജയിച്ച് ലോക്‌സഭാംഗവുമായി. സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ചാണ് മമതാ ബാനർജി സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂർ വിട്ട് നന്ദിഗ്രാമിലെത്തിയത്. 1,900പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുവേന്ദു തന്റെ മുൻ ബോസിനെ നിലംപരിശാക്കുകയും ചെയ്തു.

അതിനിടെ മമതാ മന്ത്രിസഭയിലെ 43 മന്ത്രിമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയുടെ എം.എൽ.എമാർ കൊൽക്കത്തയിലെ പാർട്ടി ഓഫീസിൽ യോഗം ചേർന്ന് സുവേന്ദു അധികാരിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.

തുടർന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഇക്കാര്യം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിച്ചതിൽ അമിത സന്തോഷമുണ്ടെന്നാണ് സുവേന്ദു പ്രതികരിച്ചത്. ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വത്തിനും അദ്ദേഹത്തിന്റെ നന്ദി പ്രകാശിപ്പിക്കുകയുണ്ടായി. പശ്ചിമ ബംഗാൾ ജനതയുടെ അവകാശങ്ങളും താത്പര്യങ്ങളും സർക്കാർ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി കൊണ്ടാണ് ഇനി മുതൽ അദ്ദോഹത്തിന്റെ പ്രവർത്തനം ആരംഭിക്കുക.

ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ പ്രവർത്തിക്കും. സർക്കാരിനെ തുറന്ന് സഹായിക്കുമെങ്കിലും അക്രമ സംഭവങ്ങളിലും മറ്റും തുടർന്നും ശബ്ദമുയർത്തുമെന്നും സുവേന്ദു വ്യക്തമാക്കുകയുണ്ടായി.

24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 10 മന്ത്രിമാരും അടക്കമാണ് 43 പേർ ഇന്നലെ ചുമതലയേറ്റത്. മന്ത്രിമാർക്ക് ഗവർണർ ജഗ്ദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മമത ബാനർജി മേയ് അഞ്ചിനായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തൃണമൂൽ ആക്രമണത്തിൽ നിരവധി ബിജെപി പ്രവർത്തകരാണ് ജീവൻ വെടിഞ്ഞത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി ബിജെപി പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ ആക്രമിച്ചു.

ആയിരക്കണക്കിന് വീടുകളും നൂറ് കണക്കിന് പാർട്ടി ഓഫീസുകളും അഗ്നിയ്ക്ക് ഇരയാക്കി. ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലം ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎമാരുടെ സുരക്ഷ വർദ്ധിപ്പിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയിച്ചത് ബിജെപിയാണ്. 294 അംഗ നിയമസഭയില്‍ ബിജെപിക്ക് 77 എംഎല്‍മാരാണുള്ളത്.

ബംഗാൾ സംഘർഷത്തിനിടെ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിതാ കമ്മിഷനും വ്യക്തമാക്കുകയുണ്ടായി.

ബംഗാളിൽ സന്ദർശനം നടത്തിയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തിരുന്നു.

പല സ്ത്രീകൾക്കും ബലാത്സംഗ ഭീഷണികൾ നിരന്തരം നേരിടേണ്ടി വരുന്നുവെന്ന് വനിതാ കമ്മിഷൻ നിരൂക്ഷിച്ചു. പെൺമക്കളുടെ സുരക്ഷയോർത്ത് സംസ്ഥാനം വിടാൻ ഒരുങ്ങിയിരിക്കുകയായിരുന്നു പല മാതാപിതാക്കളും.

അക്രമത്തിന് ഇരകളായവർക്ക് ഭയം മൂലം കാര്യങ്ങൾ തുറന്നു പറയാൻ കഴിയാത്ത സാഹചര്യമാണെന്ന് വനിതാ കമ്മിഷൻ നേരിൽ കണ്ട് ബോധ്യപ്പെട്ടതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (54 seconds ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (15 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (22 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

Malayali Vartha Recommends