സിബിഎസ്ഇ പത്താംക്ലാസ് ഫലം ജൂണില്‍: ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒബ്ജക്ടീവ് രീതിയിലുള്ള കംപാർട്ട്മെന്റ് പരീക്ഷ നടത്തും .. ഇ-പരീക്ഷ പോർട്ടൽ തുറന്നു..

പത്താം ക്ലാസ്സ് വിദ്യാർഥികളുടെ മാർക്ക് സ്കൂളുകൾക്ക് നേരിട്ട് അപ്ലോഡ് ചെയ്യുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ). ഇ-പരീക്ഷ പോർട്ടൽ തുറന്നു ..
മേയ് ഒന്നാം തീയതി പ്രഖ്യാപിച്ച മാർഗനിർദേശപ്രകാരം എല്ലാ സ്കൂളുകൾക്കും 10-ാം ക്ലാസ്സ് വിദ്യാർഥികളുടെ മാർക്കുകൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാം.
കോവിഡ്-19 രോഗബാധ മൂലം പത്താക്ലാസ് വിദ്യാർഥികളുടെ പരീക്ഷ സിബിഎസ്.ഇ, റദ്ദാക്കിയതിനെത്തുടർന്ന് പ്രത്യേക മൂല്യനിർണയ സംവിധാനമുപയോഗിച്ച് ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായാണ് വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്ലോഡ് ചെയ്യാൻ സ്കൂളുകളോട് ആവശ്യപ്പെട്ടത്.
ആകെ 100 മാർക്കിലാകും ഫലം.. ജൂൺ അഞ്ചിനകം എല്ലാ സ്കൂളുകളും മാർക്ക് അപ്ലോഡ് ചെയ്യണം. ഒരിക്കൽ അപ്ലോഡ് ചെയ്ത ഫലം പിന്നീട് തിരുത്താൻ കഴിയില്ല. ജൂൺ മൂന്നാവാരത്തോടെയാകും ഫലപ്രഖ്യാപനം. വിദ്യാർഥികൾക്ക് ഇ-പരീക്ഷാ പോർട്ടലിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒബ്ജക്ടീവ് രീതിയിലുള്ള കംപാർട്ട്മെന്റ് പരീക്ഷയും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.
https://www.facebook.com/Malayalivartha


























