നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വി പഠിക്കാൻ അഞ്ചംഗസമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്; രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സോണിയാ ഗാന്ധി

കേരളത്തിലേതടക്കം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വി പഠിക്കാന്‍ അഞ്ചംഗസമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ അധ്യക്ഷനായ അഞ്ചംഗസമിതിയെയാണ് നിയോഗിക്കുന്നത്.
സമിതിയില്‍ മറ്റ് മുതിര്‍ന്ന അംഗങ്ങളായ സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, വിന്‍സെന്‍റി എച്ച് പാല, എംപി ജോതിമണി എന്നിവരാണുള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി നിര്‍ദേശിച്ചതായി എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കേരളം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തോല്‍വിയാണ് പ്രധാനമായും എഐസിസിക്ക് മുന്നിലെ വലിയ ആശങ്കയായി നിലനില്‍ക്കുന്നത്. പശ്ചിമബംഗാളില്‍ സിപിഎമ്മുമായി അടക്കം കൂട്ടുചേര്‍ന്നുള്ള കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കകം സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലടക്കം സംഘടനയില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























