കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു; മുൻ പാർലിമെന്റ് അംഗം പപ്പു യാദവ് അറസ്റ്റിൽ

മുന്‍ പാര്‍ലമെന്റംഗവും ബിഹാറിലെ ജന്‍ അധികാര്‍ പാര്‍ട്ടി പ്രസിഡന്റുമായ പപ്പു യാദവിനെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.
പപ്പു യാദവ് തന്നെയാണ് അറസ്റ്റ് വിവരം ട്വിറ്ററിലൂടെ പരസ്യമാക്കിയത്. തന്നെ അറസ്റ്റ് ചെയ്ത് പാറ്റ്നയിലെ ഗാന്ധി മൈതാന്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. കോവിഡിനിടെ മനുഷ്യജീവന് രക്ഷിക്കാന്‍ ശ്രമിച്ചത് കുറ്റമാണോ എന്നും അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.
അതേസമയം, പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും യാത്രാരേഖകളില്ലാതെ സഞ്ചരിക്കുകയും പാറ്റ്ന മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിക്കുകയും ചെയ്തതിനാണ് അറസ്റ്റെന്ന് പോലീസ് സൂപ്രണ്ട് ഉപേന്ദ്ര കുമാര്‍ ശര്‍മ അറിയിച്ചു.
https://www.facebook.com/Malayalivartha


























