ബംഗാളിലെ തോല്‍വി; മഹാമാരിയില്‍ എടുത്ത നിലപാട്; മോദി യുഗം അവസാനിക്കുന്നോ?; മോദിയെ വന്‍പരാജയമായി വിലയിരുത്തി ലോക മാധ്യമങ്ങള്‍

അതേസമയം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് 294 അംഗ നിയമസഭയില്‍ 77 അംഗങ്ങളെയാണ് ബി.ജെ.പിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തികര്‍ ബിജെപി പ്രവര്‍ത്തകരെ അടിച്ചു നിരപ്പാക്കിയപ്പോള്‍ അതിനെ ചെറുക്കാന്‍ രാജ്യം ഭരിക്കുന്ന ബിജെപിക്കു സാധിച്ചില്ലെന്ന വിമര്‍ശനം പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തില്‍ നിന്ന് ഉയരുകയും ചെയ്തിരിക്കുന്നു. താമര ചിഹ്നത്തില്‍ വിജയിച്ച സ്വന്തം എംഎല്‍എമാര്‍ക്ക് സുരക്ഷ നല്‍കാന്‍ പോലും ബിജെപി കേന്ദ്ര നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന ആക്ഷേപം ബംഗാള്‍ ഘടകം ഉന്നയിച്ചു. ഒപ്പം ബംഗാള്‍ ഘടകത്തില്‍ ഗ്രൂപ്പുതിരിഞ്ഞ് ആരോപണങ്ങള്‍ ഉയരുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച 77 ബി.ജെ.പി എം.എല്‍.എമാര്‍ക്കും കേന്ദ്രസേനയുടെ എക്‌സ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ് സേനാംഗങ്ങളായിരിക്കും എംഎല്‍എമാര്‍ക്ക് സുരക്ഷയൊരുക്കുക. ബംഗാളില്‍ തിരഞ്ഞെടുപ്പിനു ശേഷം നടന്ന സംഘര്‍ഷങ്ങളില്‍ കേന്ദ്ര സുരക്ഷ ഏജന്‍സികളും കേന്ദ്രത്തില്‍ നിന്നുള്ള ഉന്നതാധികാര സമിതിയും നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്ര ആഭയന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയത്. 15 എംഎല്‍എമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് സെഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ബംഗാള്‍തോല്‍വി ആധികാരികമായി പഠിക്കാനും ഭാവിയിലെങ്കിലും മമതാ ബാനര്‍ജിയെ പഠിപ്പിക്കാനും ബിജെപി ബംഗാളില്‍ തോല്‍വി പഠിക്കാന്‍ സമിതിയെ വച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും നേരിട്ട് ഒന്നര മാസം പ്രചാരണം നടത്തിയിട്ടും മതമയുടെ തേരോട്ടത്തെ ചെറുക്കാനായില്ല. വീല്‍ചെയറിലിരുന്ന് മമത നടത്തിയ പ്രചാരണത്തിന്റെ അടുത്തെത്താന്‍ പോലും സൂപ്പര്‍മാര്‍ പദവിയില്‍ തിളങ്ങുന്നതായി മാധ്യമങ്ങള്‍ അവതരിപ്പിച്ചുപോന്ന നരേന്ദ്ര മോദിക്കു കഴിഞ്ഞില്ല. മോദിയുടെ പ്രഭ ഇത്തരത്തില്‍ മങ്ങുമെന്ന പ്രതീക്ഷ ഒരിക്കലും ബിജെപി നേതൃത്വത്തിനുണ്ടായിരുന്നില്ല. 2019 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 18 സീറ്റുകളില്‍ വിജയിച്ചെങ്കില്‍ ഇത്തവണ നിയയസഭാ തെരഞ്ഞെടുപ്പില്‍ മുന്‍പു വിജയിച്ചതിലെ 10 ലോക്‌സഭ മണ്ഡലങ്ങളിലും ബി.ജെ.പി പിന്നിലായിരിക്കുന്നു. ഈ തോല്‍വിയാണ് ബിജെപി നേതൃത്വത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത്. ബംഗാളില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ ദേബാശ്രീ ചൗധരിക്കും ബാബുല്‍ സുപ്രിയോക്കും അവരവരുടെ മണ്ഡലങ്ങളില്‍ പഴയ ലീഡ് നില നിര്‍ത്താന്‍ കഴിഞ്ഞില്ല. റായ്ഗഞ്ചിലും അസനോളിലും വോട്ടുകള്‍ ചോര്‍ന്നുപോയതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളില്‍ ബി.ജെ.പി എട്ട് സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് ലീഡ് നില നിര്‍ത്താനായത്. ബി.ജെ.പി എം.പിയായ ലോകേത് ചാറ്റര്‍ജിക്ക് അദ്ദേഹത്തിന്റെ തട്ടകമായ സന്‍സുരാഹ് ലോക്‌സഭ മണ്ഡലത്തില്‍ ലീഡ് നേടാന്‍ സാധിച്ചില്ല. 2019ല്‍ തൃണമൂലില്‍ നിന്നും ബി.ജെ.പി പിടിച്ചെടുത്ത മിഡ്‌നാപൂര്‍ ലോക്‌സഭാ സീറ്റിലും ബിജെപി പിന്നാക്കം പോയി. വടക്കന്‍ ബംഗാളില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ എട്ട് സീറ്റിലും ബി.ജെ.പി ജയിച്ചിരുന്നു. മാല്‍ഡ സൗത്തില്‍ മാത്രമാണ് അന്ന് കോണ്‍ഗ്രസ് വിജയിച്ചത്. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസിന് സീറ്റുണ്ടായിരുന്നില്ല. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ തരംഗം വന്നശേഷവും കോണ്‍ഗ്രസിനും സിപിഎമ്മനും അവശേഷിച്ച ശക്തികേന്ദ്രങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് ആധിപത്യം നേടിയിരിക്കുന്നു. അതായത് കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പരമ്പരാഗത വോട്ടുകളും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചോര്‍ന്നുവെന്നതും ബിജെപിക്ക് വലിയ ആശങ്ക ഉയര്‍ത്തുകയാണ്.
എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നാലു ലോക് സഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തുകയും ചെയ്തു.2024ല്‍ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി.ജെ.പിക്ക് ബംഗാള്‍ തോല്‍വി ഒരു സൂചനയോ എന്നതാണ് പ്രസക്തമായ ചോദ്യം. ആസാമില്‍ പ്രതീക്ഷിച്ച മിന്നുന്ന ജയമെന്നും ബിജെപി നേടിയതുമില്ല. ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് അവിടെ നിലനില്‍ക്കുന്ന എന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. "
https://www.facebook.com/Malayalivartha


























