Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര പദ്ധതികൾ സിപിഎമ്മിന് അറിയാം, ബിജെപിക്ക് അറിയില്ല! കേന്ദ്ര നേതാക്കളെക്കാൾ ​ഗംഭീരന്മാർ ചാനൽ ചർച്ച കൊണ്ട് ജനഹൃദയം കവർന്ന് ബിജെപിക്കാർ

12 MAY 2021 08:41 AM IST
മലയാളി വാര്‍ത്ത

ബിജെപിയ്ക്ക് എവിടെയാണ് വീഴ്ച പറ്റിയത്? നേതാക്കൾ ആകാശത്ത് കറങ്ങിയപ്പോൾ താഴെ വോട്ട് ഒലിച്ചുപോയി എന്നാണല്ലോ മാധ്യമങ്ങൾ നിങ്ങൾക്ക് എതിരെ എഴുതി കൊണ്ടിരിക്കുന്നത്.

 

ഹെലികോപ്റ്ററിൽ കറങ്ങി നടന്നത് മാത്രമാണോ കാരണം? എല്ലാവർക്കും കേന്ദ്ര നേതാക്കാന്മാർ ആകണം _ അതല്ലേ പറ്റിയ കുഴപ്പം. ബൂത്ത്തല വോട്ടുകൾ ഒലിച്ചു പോയതെങ്കിൽ അതിൻ്റെ കാരണക്കാർ നേതാക്കന്മാർ തന്നെ എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. കേന്ദ്രം ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു ദേശീയ പാർട്ടിയുടെ കേരള ഘടകത്തിന് ഈ ഗതി വരുത്തിവെച്ചത് ഇവിടുത്തെ നേതാക്കന്മാർ തന്നെയാണ്. പ്രധാനമന്ത്രിയുടെ നിരവധി പദ്ധതികൾ ഉണ്ടല്ലോ?

 

 

 

അത് നിങ്ങൾക്ക് ജനമദ്ധ്യത്തിൽ എത്തിക്കാൻ സാധിച്ചോ?ജൻ ധൻ അക്കൗണ്ട്, പ്രധാനമന്ത്രി ആരോഗ്യ ഇൻഷറൻസ് പദ്ധതി., ആരോഗ്യ സേതു, കുടിവെള്ള പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന _ ഇത് കേന്ദ്ര സർക്കാരിൻ്റെ - പ്രധാനമന്ത്രിയുടെ പദ്ധതി എന്ന് എത്തിക്കുന്നതിൽ നിങ്ങൾക്ക് പരാജയം സംഭവിച്ചില്ലേ? ജൻ ധൻ അക്കൗണ്ടിനെ കുറിച്ച് അറിയാത്തവർ ഇപ്പോഴും കേരളത്തിലെ ഗ്രാമങ്ങളിൽ ഉണ്ട്. ഓരോ പഞ്ചായത്തിലും എത്തി ഈ അക്കൗണ്ടിനെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് അതിൽ ചേർക്കാൻ നിങ്ങൾക്ക് സാധിച്ചോ? പഞ്ചായത്ത് തലത്തിൽ അതിൻ്റെ കാമ്പയിൻ നടത്തുന്നതിൽ നിങ്ങൾക്ക് പരാജയം സംഭവിച്ചു.

 

 

 

ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് ഓരോ ഗ്രാമങ്ങളിലും സജീവമായി പ്രവർത്തിക്കണമായിരുന്നു -കോ വിഡ് കാലത്ത് CPM അതെല്ലാം വേണ്ട തരത്തിൽ വിനിയോഗിച്ചു. വേണ്ട തരത്തിൽ കാമ്പയിൻ ചെയ്ത് കിറ്റ് പാർട്ടി വഴി ആണെന്ന് പോലും ബോധ്യപ്പെടുത്താൻ അവർക്ക് സാധിച്ചു. റേഷൻ കടകളിൽ തന്നെ വാളൻ്റിയർമാരെ നിർത്തി വേണ്ട തരത്തിലുളള സഹായ ക്രമീകരണങ്ങൾ നടത്തി.പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതി കേരളത്തിൽ എത്ര പേർക്ക് അറിയാം?

 

കേരളത്തിൽ അത് ഭരണത്തിൽ ഇരുന്ന പാർട്ടി പേര് മാറ്റി ലൈഫ്മിഷൻ എന്നാക്കി അതിൻ്റെ ക്രെഡിറ്റ് മുഴുവൻ അവർക്ക് അവകാശപ്പെട്ടതായും മാറി. ആരോഗ്യ സേതു എന്ന പദ്ധതിയെക്കുറിച്ച് എത്ര പേർക്ക് അറിയാം? കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ എനിക്ക് കാണാൻ കഴിഞ്ഞ ഒരു കാര്യം ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു '

 

 

 

_ തിരുനെൽവേലിയിൽ നിന്ന് ഒരു 20-22 വയസ്സുള്ള ചെറുപ്പക്കാരൻ ഹൃദയ സംബന്ധമായ അസുഖവുമായി എത്തിയപ്പോൾ ഹാർട്ട് ഓപ്പറേഷൻ വേണമെന്നും അതിന് ഒന്നേമുക്കാൽ ലക്ഷം തുക ആകുമെന്നും അറിഞ്ഞ യുവാവിന് നിരാശാനായി മടങ്ങിപ്പോകേണ്ടി വന്നപ്പോൾ അവിടുത്തെ help Desk ൽ നിന്ന് യുവാവിന് വേണ്ട നിർദേശങ്ങൾ നൽകുന്നു.ഈ സഹായത്തിനായി ആരോഗ്യ സേതുവഴി ആ ചെറുപ്പക്കാരന് സഹായം കിട്ടുന്നു. ഈ ആരോഗ്യ ഇൻഷറൻസ് പദ്ധതിയെക്കുറിച്ച് കേരളത്തിൽ എത്ര പേർക്കറിയാം?

 

കേരളത്തിലെ ഗ്രാമീണ ജനങ്ങളുടെ ഇടയിൽ ഇതിനെ കുറിച്ച് യാതൊരു അറിവുമില്ല - കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷൻ - ഇത് കേരളത്തിൻ്റെ പദ്ധതിയാണെന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു - ഗ്രാമീണ വീടുകളിൽ ശുദ്ധജലം എത്തിക്കാനുള്ള പദ്ധതിയാണ് ജലജീവൻ മിഷൻ പദ്ധതി. ഇതൊന്നും വേണ്ട തരത്തിൽ ജനങ്ങളിൽ എത്തിക്കാൻ ഇവിടുത്തെ ബി ജെ പി ക്കാർക്ക് സാധിച്ചിട്ടില്ല - കേന്ദ്രം ഭരിക്കുന്നത് കൊണ്ട് പല തരത്തിലുള്ള ആനുകൂല്യങ്ങൾ നേതാക്കന്മാർ തട്ടി എടുക്കുന്നുണ്ട്. അവർക്ക് അത്ര മതി. എല്ലാവരും ചാനൽ ചർച്ചയിൽ വന്നിരുന്ന് വാചക കസർത്ത് നടത്തും.ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരില്ല. ചാനലുകൾക്ക് കേരളത്തിലെ രാഷ്ട്രീയം അല്ലെങ്കിൽ കേന്ദ്ര വിരുദ്ധ നിലപാടുകൾ ഇത് മാത്രമാണ് ചർച്ചാ വിഷയം. ചർച്ചയിൽ അഭിരമിച്ച് കഴിഞ്ഞാൽ അത് വോട്ടായി മാറില്ല എന്ന് നേതാക്കൾ മനസ്സിലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.ജന്മഭൂമി പത്രവും ജനം ടിവി യും മാത്രം കേന്ദ്രാനുകൂല കാര്യങ്ങൾ പറഞ്ഞിട്ട് കാര്യമില്ല.

 

 

 

കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങൾ എത്തിക്കുന്നതിൽ ഓരോ പ്രദേശങ്ങളിലും അതിൻ്റെ തായ തരത്തിലുളള കൂട്ടായ്മകൾ നടത്തണം - നിങ്ങൾ ചില കാര്യങ്ങളിൽ CPM - നെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു - ഇന്ന് അമ്പല കമ്മിറ്റികളിലും പള്ളികമ്മിറ്റികളിലും അവർ തന്നെയാണ് പ്രധാനികൾ _ എസ് എൻ ഡി പി ശാഖകളിലും എൻ എസ് എസ് ശാഖകളിലും CPM കാരാണ് പ്രധാനികൾ - കിറ്റ് ജനങ്ങളിൽ നേരിട്ട് എത്തിക്കുന്നതിൽ cpm കാർ പ്രധാന പങ്കാളികളായി മാറിയതാണ് നമ്മൾ കണ്ടത്.

 

കോവിഡ് കാലത്ത് അവർ work ചെയ്തു. എങ്ങനെ താഴെ തട്ടിൽ നിന്ന് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാം എന്ന് അവർ മനസ്സിലാക്കി അതിനനുസരിച്ച് കാര്യങ്ങൾ നീക്കി.കേന്ദ്ര ഭരണം കൈയ്യിൽ ഉണ്ടായിട്ടും അവിടെ നിന്നു കിട്ടുന്ന ആനുകൂല്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ പരാജയം. കോൺഗ്രസുകാർ കേന്ദ്ര ആനുകൂല്യങ്ങളെ കുറിച്ച് വാ തുറക്കില്ല -കാരണം ക്രെഡിറ്റ് ബി ജെ പി കൊണ്ടു പോകും എന്ന് ഓർത്തുകൊണ്ട് .

 

 

 

നിങ്ങൾ പേജ് പ്ര മുഖുമാർ - അർധ പേജ് പ്രമുഖുമാർ വരെ നിശ്ചയിച്ചു വീതം വെച്ചിട്ട് എന്തായി? ബി ജെ പി നേതാക്കൾക്ക് പുറമെ ആർ എസ് എസ് സംയോജകരും ബൂത്ത് തലത്തിൽ ഉണ്ടായിരുന്നല്ലോ? എന്നിട്ട് ചോർച്ച ഉണ്ടായത് അറിഞ്ഞില്ലേ.? കടുകു ചോരുന്നത് കാണാം. തേങ്ങ ചോരുന്നതു കാണുകയില്ല. ഇനി കുറെ നാൾ നിങ്ങളുടെ വിഭാഗീയതയോടൊപ്പം ആകാശ യാത്രയും കൂടി ആകാം -

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (17 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (24 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

Malayali Vartha Recommends