Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപടലിനെ തുടര്‍ന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദകരായ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അട്ടിമറി നീക്കം പൊളിഞ്ഞു

12 MAY 2021 11:21 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപടലിനെ തുടര്‍ന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദകരായ പൂനെ സിറം ഇന്‍സ്റ്റിറ്യൂട്ടിന്റെ അട്ടിമറി നീക്കം പൊളിഞ്ഞു.

കമ്പനിയുടെ നീക്കം വിജയിച്ചിരുന്നെങ്കില്‍ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 18-45 വയസു വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം വരുമായിരുന്നു.

 



കോവിഷീല്‍ഡിന്റെ 50 ലക്ഷത്തോളം ഡോസുകളാണ് യുകെയിലേക്ക് കയറ്റി അയയ്ക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. ഇതിനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

പ്രാദേശിക വാക്സിന്‍ ഉത്പാദനം ആദ്യം രാജ്യത്തുള്ളവരെ സംരക്ഷിക്കാന്‍ വിതരണം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സിറത്തിന്റെ അപേക്ഷ തള്ളിയത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്ന കോവിഷീല്‍ഡ് വാക്സിന്‍ 18നും 44നും ഇടയിലുള്ളവര്‍ക്കായി നീക്കിവയ്ക്കുമെന്നാണ് കരുതുന്നത്.

 



18-44 പ്രായഗണത്തിലുള്ളവര്‍ക്കായി കോവിഷീല്‍ഡിന്റെ 50 ലക്ഷം ഡോസുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് സംഭരിക്കാനായി സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍ക്കും ഇവ വാങ്ങാമെന്ന് ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പൂനെയില്‍ പൂര്‍ണശേഷിയിലാണ് കോവിഷീല്‍ഡിന്റെ ഉത്പാദനം നടക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല അടുത്തിടെ വ്യക്തമാക്കിയിരുന്നു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു സ്വകാര്യ സ്ഥാപനമാണ്. അവര്‍ക്ക് മരുന്ന് വിദേശത്തേക്ക് കയറ്റി അയക്കാനാണ് താത്പര്യം കൂടും. അതുവഴി മാത്രമേ അവര്‍ക്ക് ലാഭമുണ്ടാക്കാന്‍ കഴിയൂ. എന്നാല്‍ മരുന്നിന്റെ ഉത്പാദനത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു.

 



ആശ്വാസനടപടിയെന്ന നിലയില്‍ സംസ്ഥാങ്ങള്‍ക്കുള്ള കോവിഷീല്‍ഡ് ഡോസിന്റെ വില 400-ല്‍നിന്ന് 300 രൂപയായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കുറച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 600 രൂപ നല്‍കണം. രാജ്യത്തെ മൂന്നാംഘട്ട വാക്സിനേഷന്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സിറം വിലകള്‍ പ്രഖ്യാപിച്ചത്. ഇതും കേന്ദ്ര സര്‍ക്കാരിന്റെഇടപെടല്‍ വഴി തന്നെയാണ്.

പുന സിറം ഇന്‍സ്റ്റിറ്റിയട്ടിനെയാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്. ഭാരത് ബയോ ടെക്കിനെക്കാള്‍ സാങ്കേതിക സൗകര്യമുള്ള സ്ഥാപനമാണ് പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. അതുകൊണ്ടു തന്നെ രാജ്യം അവരെ വല്ലാതെ ആശ്രയിക്കുന്നുണ്ട്. ഇതിനിടെ മഹാരാഷ്ട്രയില്‍ 18-44 വയസുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ മരുന്നിന്റെ ദൗര്‍ലഭ്യം കാരണം കുത്തിവയ്പ്പ് താത്കാലികമായി നിര്‍ത്തി.മറ്റ് സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. കോവി ഷീല്‍ഡ് വാക്‌സിന്‍ യഥേഷ്ടം കിട്ടിയിരുന്നെങ്കില്‍ കേരളത്തില്‍ 18 -44 വയസുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമായിരുന്നു. വാക്‌സിന് വേണ്ടി കേരള സര്‍ക്കാര്‍ നിരന്തര ഇടപെടലുകള്‍ പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയിരുന്നു. എന്നാല്‍ അത് വേണ്ടത്ര വിജയത്തിലെത്തിയിട്ടില്ല. ചോദിച്ചതിന്റെ പകുതി ഡോസ് മാത്രമാണ് കേരളത്തിലെത്തിയത്.

 



പൂന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് മേല്‍ ഇനി കേന്ദ്രസര്‍ക്കാരിന്റെ കണ്ണുകള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. നമ്മുടെ രാജ്യം വാക്‌സീന് വേണ്ടി കേഴുമ്പോഴാണ് സ്വകാര്യ കമ്പനി സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയക്കാന്‍ ഒരുങ്ങിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിരീക്ഷണം ഇനി ഇക്കാര്യത്തിലുണ്ടാകും. അനുദിനം രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ വാക്‌സിന്‍ നല്‍കി പ്രതിരോധിക്കുക മാത്രമാണ് ഏക മാര്‍ഗ്ഗം. വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും രോഗ സ്ഥിതി ഗുരുതരമാകുന്നില്ല എന്ന സമാധാനം ഉണ്ട്.

സുപ്രീം കോടതിയുടെ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരിനെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. വാക്‌സിന്‍ ഉത്പാദനത്തിലെ കെടുകാര്യസ്ഥതയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ഇതും കേന്ദ്ര നിരീക്ഷണം ശക്തമാക്കാന്‍ കാരണമായി.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (17 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (38 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (56 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (59 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends