ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ പുഴയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്ന ഞെട്ടിക്കുന്ന കാഴ്ച; രാജ്യാന്തര ശ്രദ്ധ നേടിയതിനു പിന്നാലെ ഞെട്ടിക്കുന്ന സമാന ദൃശ്യങ്ങള്‍ മധ്യപ്രദേശിലും, ഒരു ഡസനിലേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് പന്ന ജില്ലയിലെ റുഞ്ച് നദിയിൽ
ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പുഴയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നത് രാജ്യാന്തര ശ്രദ്ധ തന്നെ നേടിയിരുന്നു. ഇതിനുപിന്നാലെ ഞെട്ടിക്കുന്ന സമാന ദൃശ്യങ്ങള്‍ മധ്യപ്രദേശിൽ നിന്നും പുറത്ത് അവരുകയാണ്. സംസ്ഥാനത്ത് പന്ന ജില്ലയിലെ റുഞ്ച് നദിയിലാണ് ഒരു ഡസനിലേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
വ്യാപകമായി പുഴവെള്ളം ഉപയോഗിക്കുന്ന പ്രദേശത്ത് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത് നാട്ടുകാരെ ഏവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നന്ദപുര ഗ്രാമത്തില്‍ മാത്രം ആറു മൃതദേഹങ്ങളാണ് പുഴയില്‍ ഒഴുകി നടക്കുന്നതായി കാണുവാൻ സാധിച്ചത്. ഇവിടെ കുളിക്കാനും കുടിക്കാനുമുള്‍പെടെ ജനം ഉപയോഗിക്കുന്നത് ഈ പുഴയിലെ വെള്ളമാണ്. ഇതിനുപിന്നാലെ ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടികളൊന്നുമില്ലായിരുന്നുവെന്ന് ഗ്രാമവാസികള്‍ വ്യക്തമാക്കി. ചില മൃതദേഹങ്ങള്‍ ആചാരങ്ങളുടെ ഭാഗമായി പുഴയിലൊഴുക്കിയതാണെന്ന് പന്ന ജില്ലാ കളക്ടര്‍ സഞ്ജയ് മിശ്ര അറിയിക്കുകയുണ്ടായി. ഇവ കണ്ടെടുത്ത് സംസ്കരിച്ചിട്ടുണ്ട്.
അതേസമയം ഉത്തര്‍ പ്രദേശിലും ബിഹാറിലും മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുക്കുന്നത് നാട്ടുകാരെ ആകെ ആശങ്കയിലാക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നൂറിലേറെ മൃതദേഹങ്ങളാണ് ഇരു സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്നതായി ഗംഗയില്‍ നിന്നും കണ്ടെത്തിയത്. ബിഹാറിെറ ബക്സറില് 71ഉം ഉത്തര്‍ പ്രദേശിലെ ഗഹ്മറില് 50േലറെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പലരെയും ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
നാട്ടുകാര്‍ ഏറെ ഭയക്കുന്നത് കോവിഡ് മരണമാണെന്നതാണ്. എന്നാൽ ഇതുവരെയും സ്ഥിരീകരിക്കാനായിട്ടില്ല. ബക്സറിലെത്തിയ മൃതദേഹങ്ങള്‍ ഉത്തര്‍ പ്രദേശിലെ ഗാസിപൂരില്‍നിന്നുള്ളതാണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























