Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പലസ്‌തീനെതിരായ ആക്രമണത്തെ അപലപിച്ച്‌ സിപിഎം; ഇസ്രായേല്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനം, പലസ്‌തീന്‍കാര്‍ക്ക്‌ പിന്തുണയുമായി ഇന്ത്യാ സര്‍ക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്ന്‌ പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു

12 MAY 2021 12:37 PM IST
മലയാളി വാര്‍ത്ത

പലസ്‌തീന്‍കാര്‍ക്കെതിരായ ഇസ്രയേലി ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐഎം. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ ആവര്‍ത്തിച്ച്‌ പരാജയപ്പെട്ട ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു,

നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരിന്‍റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചതെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആരോപിക്കുന്നത്.

 

 

ഇസ്രയേലിന്റെ നടപടികള്‍ മനുഷ്യാവകാശങ്ങളുടെയും യുഎന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണെന്നും വിമര്‍ശിക്കുന്നുണ്ട്. പലസ്‌തീന്‍കാര്‍ക്ക്‌ പിന്തുണയുമായി ഇന്ത്യാ സര്‍ക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്നും പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്യുന്നു.

പലസ്‌തീന്‍കാര്‍ക്കെതിരായ ഇസ്രയേലി ആക്രമണത്തെ സിപിഐ എം പോളിറ്റ്‌ബ്യൂറോ ശക്തമായി അപലപിക്കുന്നു. ഗാസാ മുനമ്പിൽ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നിരവധി പലസ്‌തീന്‍കാര്‍ കൊല്ലപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കിഴക്കന്‍ ജറുസലേമിന്റെ പൂര്‍ണമായ അധിനിവേശമാണ്‌ ഇസ്രയേല്‍ ലക്ഷ്യം. ജൂത കുടിയേറ്റത്തിന്‌ വഴിയൊരുക്കുന്നതിനായി, ഷെയ്‌ക്ക്‌ ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്‌തീന്‍കാരെയാണ്‌ ഇസ്രയേല്‍ സൈന്യം ആക്രമിക്കുന്നത്‌.

മുസ്ലിങ്ങളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അല്‍അഖ്‌സ പള്ളിക്കുനേരെയുള്ള ആക്രമണത്തില്‍ റംസാന്‍ പ്രാര്‍ഥനയിലായിരുന്നവര്‍ക്കടക്കം പരിക്കേറ്റിട്ടുണ്ട്.

 

 

ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ ആവര്‍ത്തിച്ച്‌ പരാജയപ്പെട്ട നെതന്യാഹു നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനും വേണ്ടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്.

ഇസ്രയേലില്‍ കഴിയുന്ന പലസ്‌തീന്‍കാര്‍ക്ക്‌ വാക്‌സിന്‍ നല്‍കുന്നതില്‍ പോലും കാട്ടുന്ന വിവേചനം വംശീയ നയങ്ങളുടെ പ്രതിഫലനമാണ്‌. ഇസ്രയേലിന്റെ ഈ നടപടികള്‍ മനുഷ്യാവകാശങ്ങളുടെയും യുഎന്‍ പാസാക്കിയ വിവിധ പ്രമേയങ്ങളുടെയും കടുത്ത ലംഘനമാണ്‌.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അതിനാൽ തന്നെ പലസ്‌തീന്‍കാര്‍ക്ക്‌ പിന്തുണയുമായി ഇന്ത്യാ സര്‍ക്കാരും രാജ്യത്തെ ജനങ്ങളും മുന്നോട്ടുവരണമെന്ന്‌ പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്യുന്നു. പലസ്തീനിലെ അല്‍ അഖ്സ പള്ളിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഇതിന് പിന്നാലെയാണ് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായത്. കഴിഞ്ഞ ദിവസം ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒന്‍പതു കുട്ടികളടക്കം 26 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

 

 

ഇതിന് പിന്നാലെ പലസ്തീന്‍ സായുധ വിഭാഗമായ ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ വ്യോമാക്രമണത്തില്‍ മലയാളി യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ രംഗത്തെത്തിയിരുന്നു. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ സ്ഥിരം പ്രതിനിധികളുടെ അടിയന്തരയോഗവും ജിദ്ദയില്‍ ചേര്‍ന്നിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (14 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (35 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (53 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (56 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends