വിദേശത്ത് നിന്ന് വാക്സീൻ വാങ്ങാൻ ഒരുങ്ങി പത്തോളം സംസ്ഥാനങ്ങൾ

വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വാക്സീൻ വാങ്ങാൻ സംസ്ഥാനങ്ങളുടെ ശ്രമം. ദില്ലി, കർണ്ണാടക, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് നീക്കം തുടങ്ങിയത്. പക്ഷേ ആഗോള തലത്തിൽ തന്നെ വാക്സീനുകൾക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഇതെത്രത്തോളം വിജയമാകുമെന്ന കാര്യത്തിൽ സംശയം തുടരുകയാണ്.
വാക്സീൻ ഇറക്കുമതി നികുതി എടുത്തുകളഞ്ഞത് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് സംസ്ഥാനങ്ങൾ. സമ്പന്ന രാജ്യങ്ങൾ ഇതിനോടകം തന്നെ ആകെ ജനസംഖ്യയെ മൂന്ന് തവണ വരെ വാക്സീനേറ്റ് ചെയ്യാനാവശ്യമായത്ര വാക്സീൻ വാങ്ങിക്കഴിഞ്ഞു.
കർണാടക, ഉത്തരാഖണ്ഡ്, ദില്ലി, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ആഗോള ടെൻഡർ വിളിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഒഡീഷ എന്നീ സംസ്ഥാനങ്ങളും പുറത്ത് നിന്ന് വാക്സീൻ വാങ്ങുന്നതിന് താൽപര്യം അറിയിച്ചിട്ടുണ്ട്.
സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും മാത്രമാണ് നിലവിൽ ഇന്ത്യയിലെ വാക്സിൻ നിർമാതാക്കൾ. കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല എന്ന് കേന്ദ്രം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗ ശമനം ഉണ്ടാകുന്നുണ്ട്.
എന്നാല്‍ കര്‍ണാടക, കേരളം, തമിഴ്നാട് ഉള്‍പ്പടെ 16 സംസ്ഥാനങ്ങളില്‍ ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്. 13 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്. 26 സംസ്ഥാനങ്ങളില്‍ ടിപിആര്‍ 15 ശതമാനത്തിന് മുകളിലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് വിദേശത്ത് നിന്ന് വാക്സിൻ വാങ്ങാൻ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha


























