സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂടിന് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യ നില തൃപ്തികരമെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍

സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂടിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതി സ്വമേധയാ ഏടുത്ത കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമാണ് ഡി.വൈ ചന്ദ്ര ചൂഡ്. നിലവില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച തന്നെയും കേസ് പരിഗണിച്ചപ്പോള്‍ അദ്ദേഹത്തിന് ശാരീക അസ്വാസ്ഥതകള്‍ പ്രകടമായിരുന്നു. ഇതേ തുടര്‍ന്ന് കേസ് ഇനി വ്യാഴാഴ്ച വീണ്ടും പരിഗണിക്കില്ല. എപ്രിലില്‍ മാത്രം നാല് ജഡ്ജ്മാര്‍ക്കാണ് സുപ്രീംകോടതിയില്‍ കോവിഡ് (Covid19) സ്ഥിരീകരിച്ചത്. സുപ്രീംകോടതിയുടെ ഇ-കമ്മിറ്റി തലവനാണ് ചന്ദ്രചൂഡ്. കോവിഡ് കാലത്ത് രാജ്യത്താകമാനമുള്ള കോടതികളിലെ നടപടിക്രമങ്ങള്‍ വെര്‍ച്വല്‍ ആയി നടത്തുന്നത് ഇ- കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളില്‍ മൂന്നര ലക്ഷത്തോളം പേര്‍ക്ക് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. ആകെ 3,48,421 പേര്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. അത് കൂടാതെ 4,205 പേര്‍ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു. ഇത് വരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha


























