കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം; കോവിഡ് മുന്നണി പോരാളികള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്‍സെന്റീവ് നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ തമിഴ്‌നാട്ടില്‍ ജീവന്‍ നഷ്ടമായ ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം സാമ്ബത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതിനു പുറമേ കോവിഡ് മുന്നണി പോരാളികള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്‍സെന്റീവ് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരം ഡോക്ടര്‍മാര്‍ക്ക് 30,000 രൂപയും നഴ്‌സുമാര്‍ക്ക് 20,000 രൂപയും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 15,000 രൂപയും ഈ മൂന്ന് മാസങ്ങളില്‍ അധികമായി നല്‍കും. കൂടാതെ പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ട്രെയിനി ഡോക്ടര്‍മാര്‍ക്കും 20,000 രൂപ വീതവും നല്‍കും. ചൊവ്വാഴ്ച 29,272 കേസുകളാണ് ഇന്നലെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 298 പേര്‍ക്ക് ജീവനും നഷ്ടമായി.
https://www.facebook.com/Malayalivartha


























