സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നത് കേന്ദ്രം; വാക്‌സിന്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിന്‍ കേന്ദ്രസര്‍ക്കാരാണ് ലഭ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തില്‍ 45 വയസിന് മുകളില്‍ 1.13 കോടി ആളുകളുണ്ട്. രണ്ട് ഡോസ് വീതം അവര്‍ക്ക് നല്‍കാന്‍ 2.26 കോടി വാക്‌സിന്‍ ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപന വേഗതയുടെ ഭാഗമായി മരണനിരക്ക് കുറയ്ക്കാന്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. കേരളത്തിന് അര്‍ഹമായ വാക്‌സിന്‍ വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഇക്കാര്യത്തില്‍ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹംപറയുകയുണ്ടായി..18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ നല്‍കും. ഇക്കാര്യത്തില്‍ ഒരുപാട് മുന്‍ഗണനാ ആവശ്യം വരുന്നുണ്ട്. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും.
എന്നാല്‍ ഈ ഘട്ടത്തില്‍ തന്നെ എല്ലാവര്‍ക്കും നല്‍കാന്‍ മാത്രം ഒറ്റയടിക്ക് വാക്‌സിന്‍ ലഭ്യമല്ലെന്നതാണ് നേരിടുന്ന പ്രശ്‌നം. തിക്കും തിരക്കുമില്ലാതെ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തദ്ദേശ-ആരോഗ്യ വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും സഹായം പോലീസില്‍ നിന്ന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























