ബംഗളുരുവിൽ നിന്ന് വോൾവോ ബസിൽ തലസ്ഥാനത്തേക്ക് 8 കിലോ കഞ്ചാവ് കടത്ത്... വള്ളക്കടവ് അനന്തുവിനെ ഹാജരാക്കാൻ കോടതി ഉത്തരവ്

ബംഗ്ളുരുവിൽ നിന്ന് വോൾവോ ബസിൽ തലസ്ഥാനത്തേക്ക് 8 കിലോ കഞ്ചാവ് കടത്തിയ കേസിൽ വള്ളക്കടവ് അനന്തുവിനെ ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.
പ്രതിയെ കുറ്റം ചുമത്തലിനായി ജൂൺ 10 ന് ഹാജരാക്കാൻ നെയ്യാറ്റിൻകര പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. കഞ്ചാവ് കടത്ത് കേസ് പ്രതി വള്ളക്കടവ് വയ്യാമൂല ഇരു പാറ മുടുമ്പിൽ വീട്ടിൽ അനന്തു (24) നെയാണ് ഹാജരാക്കേണ്ടത്.
2020 നവംബർ 27 നാണ് സംഭവം നടന്നത്. വോൾവോ ബസിൽ കഞ്ചാവുമായി വരവേ അമരവിള ചെക് പോസ്റ്റിൽ പിടിയിലാവുകയായിരുന്നു.
ബെംഗളുരുവിലെ മഡിവാളയിൽ താമസിക്കുന്ന മലയാളിയുമായി ചേർന്നാണ് പ്രതി കഞ്ചാവെത്തിക്കാൻ ശ്രമിച്ചത്. വിപണിയിൽ നാലു ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്.
അനന്തു ബാഗിലാണ് കഞ്ചാവ് പൊതിയാക്കി സൂക്ഷിച്ചത്. 27 ന് രാവിലെ ബസ് പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.
തലസ്ഥാനത്ത് കഞ്ചാവ് ചില്ലറ വിൽപന നടത്താനായാണ് എത്തിച്ചത്.അനന്തു 2019 ലും കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇയാളുടെ പേരിൽ നേരത്തെയും പോലീസും എക്സൈസും കേസെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























