ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം.) നേതാവ് ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ജാര്‍ഖണ്ഡില്‍ അധികാരമേറ്റു. ഗവര്‍ണര്‍ സയ്യിദ് അഹമദ് സത്യവാചകം ചൊല്ലികൊടുത്തു. ഹേമന്ത് സോറനെ കൂടാതെ കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര പ്രസാദ്, ആര്‍.ജെ.ഡി നേതാവ് അന്നപൂര്‍ണാ ദേവി എന്നിവരും മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌തു. 82 അംഗ നിയമസഭയില്‍ 43 എംഎല്‍എ മാരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. കോണ്‍ഗ്രസ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതോടെ ജാര്‍ഖണ്ഡില്‍ ആറു മാസം നീണ്ട രാഷ്‌ട്രപതി ഭരണത്തിന് വിരാമമായത്. ജെ.എം.എം അധ്യക്ഷനും മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഷിബു സോറന്റെ മകനാണ് ഹേമന്ദ് സോറന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പത്തു സീറ്റിലും ജെ.എം.എം നാലു സീറ്റിലും മത്സരിക്കാനും ഇരുപാര്‍ട്ടികള്‍ തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha