കൊറോണവൈറസുമായി ബന്ധപ്പെട്ട് ഭീതി ജനിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയണം; സമൂഹമാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

കോവിഡ്-19 രണ്ടാം തരംഗം ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്ന വ്യാജവാർത്തകൾ തടയണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും മറ്റ് അധികൃതരും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന കാര്യങ്ങളിലൊന്ന് ജനങ്ങളെ ആശങ്കാകുലരാക്കുന്നതും, വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളുമാണ്.
വാട്‌സ്‌ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിയന്ത്രണങ്ങളില്ലാതെ പ്രചരിപ്പിക്കുന്ന കോവിഡ് ചികിത്സയുടെയും മരുന്നുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും മറ്റും ജനങ്ങളെ പരിഭ്രാന്തരാക്കുമെന്ന് കേന്ദ്രം അറിയിച്ചു.
സമൂഹ മാധ്യമങ്ങളോട് അതിന് പരഹാരം കാണാന്‍ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര ഗവൺമെൻറ്. ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിക്കുന്ന കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ നീക്കംചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ നടപടി ഉടനടി വേണമെന്നാണ് കേന്ദ്രത്തിെന്റ അറിയിപ്പ്. ഇല്ലെങ്കില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് 2000 പ്രകാരം നടപടിയെടുക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























