പ്രതിക്ഷേധത്തിനിടയില്‍ കൂടംകുളം ആണവനിലയത്തിലെ വൈദ്യതി ഉത്‌പാദനം 40 ദിവസത്തിനകം ആരംഭിക്കും

പ്രതിഷേധത്തിനും വൈദ്യുതി പ്രതിസന്ധിക്കുമിടയില്‍ 40 ദിവസത്തിനകം കൂടംകുളം ആണവനിലയത്തില്‍നിന്നുള്ള വൈദ്യുതോത്പാദനം ആരംഭിക്കും. ശനിയാഴ്ച അണുവിഭജന പ്രക്രിയയും ബോറോണ്‍ ഡയല്യൂഷനും ആരംഭിച്ചതോടെയാണിത്. അണുവിഭജന പ്രക്രിയ ശനിയാഴ്ച ഉച്ചയോടെയും ബോറോണ്‍ ഡയല്യൂഷന്‍ പ്രക്രിയ അര്‍ധരാത്രിയോടെയുമാണ് തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 50 ശതമാനവും രണ്ടാം ഘട്ടത്തില്‍ 70 ശതമാനവും മൂന്നാംഘട്ടത്തില്‍ 90 ശതമാനവുമാണ് വൈദ്യുതി ഉത്പാദനം. ആദ്യയൂണിറ്റില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതിയാണ് സതേണ്‍ ഗ്രിഡിലേക്ക് ലഭിക്കുക.
1988 നവംബര്‍ 20 നാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയും മുന്‍ സോവിയറ്റ് പ്രസിഡന്‍റ് മിഖായില്‍ ഗോര്‍ബച്ചേവും കൂടംകുളം ആണവനിലയ പദ്ധതിയുടെ കരാറില്‍ ഒപ്പുവെച്ചത്. റഷ്യന്‍ സഹകരണത്തോടെയാണ് തിരുനല്‍വേലി ജില്ലയിലുള്ള കൂടംകുളം ആണവ നിലയം നിര്‍മ്മിച്ചത്. ഇവിടേക്കുള്ള ആണവ ഇന്ധനവും റഷ്യ തന്നെയാണ് നല്‍കുന്നത്. രണ്ട് റിയാക്ടറുകളില്‍ നിന്നുള്ള രണ്ടായിരം മൊഗാവാട്ട് വൈദ്യുതിയില്‍ 925 മെഗാവാട്ടാണ് തമിഴ്‌നാടിന്റെ വിഹിതം. കര്‍ണാടകത്തിന് 442, കേരളത്തിന് 266, പുതുച്ചേരിക്ക് 67 മെഗാവാട്ട് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം. എന്നാല്‍ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് രണ്ടായിരം മെഗാവാട്ട് വൈദ്യുതിയും നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്റ്റര്‍ 2011 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യപ്പെടുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ആണവനിലയത്തിനെതിരെയുള്ള സമരവും കേസുകളും നിമിത്തം വൈകുകയായിരുന്നു. ജനങ്ങളുടെ ഭീതി അകറ്റാതെ ആണവനിലയം കമ്മീഷന്‍ ചെയ്യരുതെന്ന് ജയലളിത സര്‍ക്കാര്‍ നിലപാടെടുത്തതും തടസ്സമായി. പിന്നീട് ഇതില്‍ നിന്ന് ജയലളിത പിന്മാറിയതോടെയാണ് പദ്ധതിക്ക് ജീവന്‍ വെച്ചത്.
https://www.facebook.com/Malayalivartha