ജനങ്ങള്‍ക്ക് വേണ്ടി കാലുപിടിക്കാനും തയ്യാര്‍... രൂക്ഷവിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മമത ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാത്തതിന് വിശദീകരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിയതെന്ന് മമതാ മാദ്ധ്യമങ്ങളോട് പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം. തങ്ങള്‍ എത്തിയപ്പോഴേക്കും യോഗം ആരംഭിച്ചിരുന്നു. തന്റെ കയ്യിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കി. ഒരു മണിക്കൂറിന് ശേഷം വീണ്ടും യോഗമുണ്ടെന്നാണ് എസ്പിജി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മുറിയിലേക്ക് നോക്കിയപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ മാത്രമാണ് കണ്ടത്. യോഗത്തില്‍ എന്തിനാണ് ബിജെപി നേതാക്കള്‍ പങ്കെടുക്കുന്നതെന്ന് അവരോട് ചോദിച്ചു.
യോഗത്തില്‍ കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെ ചിത്രങ്ങള്‍ കാട്ടിയാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ഇത് ഗൂഢാലോചനയാണ്. യോഗത്തില്‍ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തിരുന്നു. താന്‍ എന്തിനാണ് അവര്‍ക്ക് വേണ്ടി യോഗത്തില്‍ ഇരുന്നുകൊടുക്കേണ്ടത്. പ്രധാനമന്ത്രിയെ കാണാനാണ് പോയത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അനുമതി വാങ്ങിയാണ് അവിടെ നിന്നും പോയത്.
ഇതിന്റെ പേരില്‍ തന്നെ അപമാനിക്കുകയോ, ബംഗാളിനെ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യേണ്ടതില്ല. തന്റെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവര്‍ എല്ലാ യോഗങ്ങളിലും പങ്കെടുക്കാറുണ്ട്. കേന്ദ്രത്തിന് വേണ്ടിയാണ് അവര്‍ എല്ലായ്‌പ്പോഴും നില കൊള്ളുന്നത്. പിന്നെ എങ്ങിനെ ഇവര്‍ സംസ്ഥാനത്തിനായി പ്രവര്‍ത്തിക്കും. തന്റേത് രാഷ്ട്രീയ വൈരാഗ്യമാണെന്നാണോ കരുതുന്നതെന്നും മമത ചോദിച്ചു.പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഏകപക്ഷീയമായി പ്രചരിക്കുന്ന വിവരങ്ങള്‍ ദു:ഖമുളവാക്കുന്നുണ്ട്. എല്ലായ്‌പ്പോഴും ഇത് തന്നെയാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കാലുപിടിക്കാന്‍ ഞാന്‍ തയ്യാറാണ്. ഈ രാഷ്ട്രീയ കുടിപ്പക അവസാനിപ്പിക്കണമെന്നും മമത പറഞ്ഞു.
https://www.facebook.com/Malayalivartha
























