ഞാൻ പ്രധാനമന്ത്രിയുടെ കാല് പിടിക്കാനും തയ്യാറാണ്..! ഒടുവിൽ പത്തി താണു... മോദിയോട് അത് ആവശ്യപ്പെട്ട് മമതാ ബാനർജി...

കഴിഞ്ഞ ദിവസങ്ങളിലെ പിടല പിണക്കങ്ങൾക്കും വാശിയേറിയ മത്സരത്തിനും ഒടുവിൽ ഇപ്പോൾ ബംഗാൾ രാഷ്ട്രീയത്തിൽ മറ്റൊരു ഏട് കൂടി കുറിച്ചിരിക്കുകയാണ്.
ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഇനി പ്രധാനമന്ത്രി കാലുപിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യാന്‍ തയ്യാറാണെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുറന്ന് പറഞ്ഞിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു കൊണ്ടാണോ തങ്ങളോട് എല്ലായ്‌പ്പോഴും കലഹിച്ചു കൊണ്ടിരിക്കുന്നതെന്ന് ചോദിച്ച മമത ദയവ് ചെയ്ത് തന്നെ അധിക്ഷേപിക്കരുതെന്നും അഭ്യർഥിച്ചു.
'ബംഗാളിനാണ് ഞാന്‍ പ്രഥമപരിഗണന നല്‍കുന്നത്. ബംഗാളിനെ ഒരിക്കലും ഞാന്‍ അപകടത്തിലാക്കില്ല. ഇവിടെയുളള ജനങ്ങള്‍ക്ക് മുഴുവന്‍ വേണ്ടി ഒരു കാവല്‍ക്കാരിയായി ഞാന്‍ തുടരും.
ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി എന്നോട് കാലുപിടിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അതുചെയ്യാനും ഞാന്‍ തയ്യാറാണ്. പക്ഷേ എന്നെ അധിക്ഷേപിക്കരുത് എന്നാണ് മമത പറഞ്ഞത്.
എനിക്ക് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പ്രധാനമന്ത്രി എന്നെ അവഹേളിച്ചു, എന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് വേണ്ടി ട്വീറ്റുകള്‍ ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ ഒരു ഭാഗത്തു നിന്നും മാത്രമുളള വിവരം പ്രചരിപ്പിച്ചു കൊണ്ട് അവരെന്നെ അധിക്ഷേപിച്ചു. ദയവുചെയ്ത് എന്നെ അധിക്ഷേപിക്കരുത്.' എന്നാണ് വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവേ മമത വ്യക്തമാക്കി.
യാസ് ചുഴലിക്കാറ്റ് നാശംവിതച്ച പശ്ചിമബംഗാളില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മമതാ ബാനര്‍ജി മടങ്ങിയതിനു പിന്നാലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ പോരുമുറുകിയിരുന്നു.
പ്രധാനമന്ത്രിയുമായി വിമാനത്താവളത്തില്‍ വെച്ച് കഷ്ടിച്ച് 15 മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ച മാത്രമാണ് മമത ചെലവഴിച്ചത്. ശേഷം അദ്ദേഹത്തിന് നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയ ശേഷം യാസ് ബാധിത പ്രദേശമായ ദിഗയിലേക്കു പോയിരുന്നു. 'താങ്കള്‍ക്ക് എന്നെ കാണണമെന്ന് അറിയിച്ചതിനാലാണ് വന്നത്.
ഈ റിപ്പോര്‍ട്ട് താങ്കള്‍ക്കുമുന്നില്‍ സമര്‍പ്പിക്കാന്‍ ഞാനും ചീഫ് സെക്രട്ടറിയും ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിന് പോകാനുള്ള അനുമതി നല്‍കണം', എന്നാണ് മമത അറിയിച്ചത് പിന്നീട് യോഗത്തില്‍ പങ്കെടുക്കാതെ പോകുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
മമതയുടെ പെരുമാറ്റം 'കാര്‍ക്കശ്യവും അഹങ്കാരവും' നിറഞ്ഞതായിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിക്കുന്ന സംഭവവും ഉണ്ടായിരുന്നു.
ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരുടെ ഒപ്പമുണ്ടായിരുന്നു. രാത്രിയോടെ ചീഫ് സെക്രട്ടറി ആലോപന്‍ ബന്ദോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം അറിയിച്ചത്.
'എന്നെ ഇതുപോലെ അധിക്ഷേപിക്കരുത്. ഞങ്ങള്‍ക്ക് വളരെ മികച്ച വിജയമാണ് നേടാനായത്. അതു കൊണ്ടാണോ നിങ്ങള്‍ ഇങ്ങനെ പെരുമാറുന്നത്? നിങ്ങള്‍ എല്ലാവഴിയും നോക്കി, പക്ഷേ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് ഞങ്ങളോട് എന്നും കലഹിച്ചുകൊണ്ടിരിക്കുന്നത്?' എന്നാണ് ഇപ്പോൾ മമത ചോദിക്കുന്നത്.
പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് ഗവര്‍ണറും ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ആഭ്യന്തരമന്ത്രി അമിത് ഷായും കുറ്റപ്പെടുത്തി.
എന്നാല്‍, ദിഗയിലെ തന്റെ സന്ദര്‍ശനം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രിയുടെ അനുമതിവാങ്ങിയാണ് താന്‍ പോയതെന്നും മമത പിന്നീട് വിശദീകരിച്ചു.ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും ജലവിഭവ മന്ത്രിയും പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുമടക്കമുള്ളവര്‍ മാത്രമാണ് അവലോകന യോഗത്തില്‍ അവശേഷിച്ചത്.
അടുത്തിടെ, കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ അനുവദിക്കാതെ മോദി അപമാനിച്ചതായി മമത ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























