കരുത്തോടെ എട്ടാം വർഷത്തിലേക്ക് ജനങ്ങൾക്കൊപ്പം മോദിസർക്കാർ ...2019 മെയ് 30 നാണ് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്..

ജനോപകാരപ്രദമായ നടപടികൾ സ്വീകരിച്ച് ലോക രാജ്യങ്ങൾക്കിടയിൽ കരുത്തുറ്റ രാഷ്ട്രമായി ഭാരതത്തെ മുന്നോട്ട് നയിച്ച് നരേന്ദ്രമോദി സർക്കാർ എട്ടാം വർഷത്തിലേക്ക് കടക്കുന്നു. രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ രണ്ടാം വാർഷികം ആണ് ഇന്ന്.
2019 മെയ് 30 നാണ് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.. ആഘോഷങ്ങൾ ഒഴിവാക്കി ഒരു ലക്ഷം ഗ്രാമങ്ങളിലെത്തി ജനങ്ങളെ കാണാനാണ് ബിജെപി പാർട്ടി അണികൾക്ക് നല്കിയിരിക്കുന്ന നിർദ്ദേശം.
ആദ്യ അഞ്ചു വർഷങ്ങളിൽ രാജ്യത്തിന്റെ അടിസ്ഥാന സുസ്ഥിര വികസനം ലക്ഷ്യമിട്ട സർക്കാർ രണ്ടാം വരവിൽ ശക്തമായ നടപടികളുമായാണ് ഭരണം ആരംഭിച്ചത്. നരന്ദ്ര മോദി ഒറ്റയ്ക്ക് 303 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചു വന്നത് ബിജെപിയുടെ കരുത്തു കൂട്ടി .
പുൽവാമയ്ക്കു ശേഷമുള്ള ദേശീയ വികാരത്തിനൊപ്പം ഉജ്ജ്വലയും ജൻധനും ഉൾപ്പടെ സാധാരണക്കാരിലേക്കെത്തിയ പദ്ധതികളും രണ്ടാം വിജയത്തിൽ വലിയ പങ്കു വഹിച്ചു.
കശ്മീരിന് അമിതാധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത് മോദി സർക്കാരിന്റെ ധീരമായ നടപടി ആയിരുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പ്രഖ്യാപിച്ച് ലോക രാജ്യങ്ങൾ ഭൂരിഭാഗവും ഇന്ത്യയ്ക്കൊപ്പം അണിനിരന്നു.
വിഷയം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടു വന്ന പാകിസ്താന് വൻ തിരിച്ചടി നേരിടുകയും ചെയ്തു. കശ്മീരിൽ സമാധാനവും സുരക്ഷയും വികസനവും സാദ്ധ്യമാക്കാൻ കഴിയുന്ന രീതിയിലുള്ള തീരുമാനമായിരുന്നു സർക്കാരിന്റേതെന്ന് പിന്നീട് തെളിഞ്ഞു
2020 ഓടെ ലോകം കൊറോണയുടെ പിടിയിലമർന്നപ്പോൾ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ ശക്തമായിത്തന്നെയാണ് അതിനെ നേരിട്ടത്. മറ്റ് വികസിത രാഷ്ട്രങ്ങൾക്കൊപ്പം അവരേക്കാളേറെ ജന സംഖ്യയുള്ള വികസ്വര രാഷ്ട്രമായ ഭാരതം കരുത്തോടെ തന്നെ കൊറോണയ്ക്കെതിരെ പോരാടി .. വാക്സിൻ നിർമ്മാണം ആരംഭിച്ചു. ഇന്ത്യയുടെ സുരക്ഷാ ഉറപ്പാക്കുന്നതോടൊപ്പം ലോകത്തെ ദരിദ്രരാജ്യങ്ങളെ സഹായിച്ചു. ഈ വർഷം അവസാനത്തോടെ 216 കോടി വാക്സിനാണ് രാജ്യം ലക്ഷ്യമിടുന്നത്.
കൊറോണയ്ക്കിടെ ഇന്ത്യയ്ക്ക് തലവേദനയായത് ചൈനയുടെ അധിനിവേശത്തിനുള്ള ശ്രമമായിരുന്നു.. ചൈനയുടെ നീക്കത്തെ പ്രതിരോധിക്കാനും രാജ്യത്തിന് കഴിഞ്ഞു. രാജ്യത്തിന് 20 ധീര ജവാന്മാരെയാണ് നഷ്ടമായത് തീരാ നഷ്ടമാണെങ്കിലും ചൈന കടന്നുകയറിയ സ്ഥലങ്ങളിൽ നിന്ന് അവരെ പുറത്താക്കാൻ നമ്മുടെ സൈന്യത്തിനായി . . രാജ്യമൊറ്റക്കെട്ടായി പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരന്നതാണ് പിന്നീട് നമ്മൾ കണ്ടത്
അയൽ രാജ്യങ്ങളിൽ വംശഹത്യ നേരിട്ട സമൂഹങ്ങൾക്ക് പൗരത്വം നൽകാനുള്ള നടപടിയും കാർഷിക മേഖലയിൽ കൊണ്ടുവന്ന വിപ്ലവകരമായ നിയമ ഭേദഗതികളും മോദി ഭരണത്തിന്റെ പൊൻതൂവലുകളായി. യഥാർത്ഥ കർഷകർ കാർഷിക നിയമത്തിനൊപ്പം നിന്നപ്പോൾ രാജ്യ വിരുദ്ധ ശക്തികളും ഖാലിസ്ഥാൻ വാദികളും ഇതിനെതിരെ കലാപങ്ങൾ സംഘടിപ്പിച്ചു. ഇതിനെതിരെ കരുത്തോടെ തന്നെ കേന്ദ്രസർക്കാർ മുന്നോട്ടു പോയി. രാജ്യത്ത് എല്ലായിടത്തും കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷൻ ജനങ്ങൾക്ക് ആശ്വാസമേകി നിശ്ശബദ വിപ്ലവമാകുന്നുണ്ട്.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം കോടതി വിധിയിലൂടെയാണെങ്കിലും നടപ്പാക്കാൻ സർക്കാരിനായി. പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി തറക്കല്ലിട്ടു.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യം ആകെ പ്രതിഷേധം അലയടിച്ചു എങ്കിലും മോദി സർക്കാർ ഏഴു വർഷം പൂർത്തിയാകുമ്പോൾ രാജ്യത്ത് നടന്ന സർവേകളിൽ അറുപത് ശതമാനം പേരും ഭരണത്തിൽ തൃപ്തരാണ്. മോദിയുടെ ജനപ്രീതിക്കും മങ്ങലേറ്റിട്ടില്ല. ബീഹാറിലെ വിജയം മോദിയുടെ ജനപ്രീതി ഇടിഞ്ഞില്ല എന്നതിന് തെളിവായി.
എന്നാൽ മോദിയുടെ രണ്ടാം ഭരണത്തെ ഇനി നിർണ്ണയിക്കാൻ പോകുന്നത് കൊവിഡ് മഹാമാരി നേരിടുന്ന രീതിയാവും. ചൈനീസ് വൈറസിന്റെ കടന്നുകയറ്റത്തെ ശക്തമായി എതിർത്ത് തോൽപ്പിക്കാനായുള്ള പരിശ്രമത്തിലാണ് രാജ്യവും സർക്കാരും.
ആദ്യ തരംഗത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച മോദി പിടിച്ചു നിന്നു. രാജ്യം പ്രധാനമന്ത്രിയുടെ കൂടെ ആയിരുന്നു. എന്നാൽ രണ്ടാം തരംഗത്തിനു ശേഷം കഴിഞ്ഞ ഒരു മാസത്തിൽ മാത്രം ഒരു ലക്ഷത്തിലധികം പേർ രാജ്യത്ത് മരിച്ചു. ഈ കാഴ്ചകൾ രാജ്യത്തുണ്ടാക്കിയ നിരാശയും രോഷവും മറികടക്കാനാകുമോ എന്ന ആശങ്ക ഭരണപക്ഷത്ത് പ്രകടമാണ്
അടുത്ത വർഷം കൊറോണ ഭീതിയിൽ നിന്ന് രാജ്യത്തെ പൂർണമായും രക്ഷിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നതും. രാജ്യവും ആ പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നതും.
https://www.facebook.com/Malayalivartha
























